ലോകത്തെ മുഴുവൻ പ്രതിരോധത്തിലാക്കി കൊണ്ടാണ് കൊറോണ പടർന്നു കൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച രാജ്യങ്ങളാണ് അമേരിക്കയും ഇന്ത്യയും.
ഇപ്പോൾ കൊറോണ വൈറസിന് പുതിയ ഒരു ട്രീറ്റ്മെൻറ് കണ്ടു പിടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജയായ ഒരു അമേരിക്കക്കാരി.
അനിക ചെബ്രൗലു എന്ന പെൺകുട്ടിയാണ് ഇപ്പോൾ പുതിയ ട്രീറ്റ്മെൻറ് കണ്ടുപിടിച്ചിരിക്കുന്നത്. വെറും പതിനാലു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയാണ് ഇവർ.
അമേരിക്കയിലെ ടെക്സാസ് ഇന്ന് നഗരത്തിൽ താമസിക്കുന്ന വ്യക്തി ആണ് ഇവർ. 2020 3 എം. യങ് സയന്റിസ്റ്റ് ചലഞ്ച് എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ടാണ് ഇവർ ഇത്തരത്തിലൊരു ട്രീറ്റ്മെൻറ് വികസിപ്പിച്ചെടുത്തത്.
ഈ പരിപാടിയുടെ ഒന്നാംസമ്മാനമായ 25,000 ഡോളറാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്.
ഇന്ത്യൻ മണിയിലേക്ക് കൺവർട്ട് ചെയ്യുമ്പോൾ ഏകദേശം 18 ലക്ഷത്തി 39 ആയിരം രൂപയാണ് ഇത്. ഇതായിരിക്കും ഇവർക്ക് ലഭിക്കുന്ന ഒന്നാം സമ്മാനം. കോവിഡ് 19 പ്രതിരോധത്തിന് സഹായകമായേക്കാവുന്ന ഒരു മരുന്ന് ആണ് ഈ പെൺകുട്ടി ഇപ്പോൾ വികസിപ്പിച്ചെടുത്തത്.
കൊറോണ വൈറസിൽ ഒരു പ്രോട്ടീൻ എലമെൻറ്സ് ഉണ്ട്. പെൺകുട്ടി വികസിപ്പിച്ചെടുത്ത മരുന്നിൽ ഒരു മോളിക്യൂൾ ഉണ്ട്. ഈ മോളിക്യൂൾ കാരണം കൊറോണ വൈറസിലെ പ്രോട്ടീൻ പ്രവർത്തനരഹിതമാകുന്നു. ഇതിലൂടെ കോറോണവൈറസ് അറിയാൻ സാധിക്കും എന്നാണ് ഇപ്പോൾ നടക്കുന്ന വിലയിരുത്തൽ.
എബിസി ന്യൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. അമേരിക്കയിലെ ഒരു സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഇവർ. നിരവധി ആളുകളാണ് പെൺകുട്ടിയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്.