പുതിയ ലുക്കില്‍ നടി അനന്യ ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

2008 ല്‍ പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലാണ് നടി അനന്യ ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് അതേ വര്‍ഷം തന്നെ നാടോടികള്‍ എന്ന തമിഴ് ചലച്ചിത്രത്തിലഭിനയിച്ചു. അമ്പെയ്ത്തില്‍ സംസ്ഥാന/ദേശീയ തലത്തില്‍ രണ്ടു തവണ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട് താരം. കുറച്ചു നാള്‍ ആയി മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നു താരം. ശേഷം ഭ്രമത്തിലൂടെ താരം തിരിച്ചെത്തുകയായിരുന്നു.

താരത്തിന്റെ ശക്തമായ കഥാപാത്രമായിരുന്നു ഭ്രമത്തിലേത്. പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിലെ വിശേഷങ്ങള്‍ പങ്കിട്ട് താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനന്യ പങ്കിട്ട പുതിയ ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയത് പോലെയായാണ് എനിക്ക് തോന്നുന്നത്. ഇതെല്ലാം വേള്‍ഡ് ക്ലാസിക് ചിത്രങ്ങളാണെന്നാണ് അവന്‍ പറഞ്ഞതെന്നും അനന്യ കുറിച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായാണ് അനന്യ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സഹോദരനായ അര്‍ജുന്‍ ഗോപാലിനാണ് അനന്യ ഫോട്ടോ ക്രഡിറ്റ് നല്‍കിയിട്ടുള്ളത്. ഈ ചിത്രമെല്ലാം ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്.


നേരത്തെ മലയാള സിനിമയില്‍ നിന്നും മാറി നിന്നതിനെക്കുറിച്ചും ശേഷമുള്ള തിരിച്ചുവരവിനെക്കുറിച്ചും ചോദിച്ചപ്പോള്‍ താരം പറഞ്ഞത് ഇങ്ങനെ. ഇവിടെ തന്നെയുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് മലയാളത്തില്‍ ഒരു സിനിമയുടെ ഭാഗമാവുന്നത്. അതാണ് ഈ ചോദ്യത്തിന് കാരണം. ഈ വര്‍ഷങ്ങളിലും ഞാന്‍ സിനിമ ചെയ്തിരുന്നു. അന്യഭാഷാ ചിത്രങ്ങളായിരുന്നു എന്ന് മാത്രം. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു. അല്ലാതെ ഈ ഗ്യാപ് വന്നതിന് വേറെ കാരണങ്ങള്‍ ഒന്നുമില്ല അനന്യ പറഞ്ഞു.