ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നാണ് അനക്കോണ്ട. ചില അനക്കോണ്ടകള്‍ക്ക് മുപ്പതടിവരെ നീളവും 550 പൗണ്ട് വരെ ഭാരവുമുണ്ടാകും. അങ്ങനെ ഒരു അനാക്കോണ്ടയും ഒരു മുതലയും തമ്മിലുള്ള ജീവന്മരണ പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
View this post on Instagram
ഒരു ഭീമന് അനക്കോണ്ട ഒരു മുതലയെ വരിഞ്ഞു മുറുക്കുന്നതാണ് വിഡിയോയില്‍. ബ്രസീലില്‍ നിന്നുമാണ് ഈ രംഗം പകര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അമേരിക്കയിലെ ഇന്ത്യാനയില്‍ നിന്നുള്ള കിം സള്ളിവനാണ് ഈ രംഗം ക്യാമറയില്‍ പകര്‍ത്തിയത്. എന്നാല്‍, ഇപ്പോള്‍ ഈ വിഡിയോ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.
കുയാബ നദിയുടെ തീരത്ത് നിന്നാണ് ഈ രംഗം പകര്‍ത്തിയിട്ടുള്ളത്. അവര്‍ തമ്മിലുള്ള പോരാട്ടം ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്നു. മുതല ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്നതും അനക്കോണ്ട അതിനെ കൂടുതല്‍ കൂടുതല്‍ അമര്‍ത്തി ശ്വാസം മുട്ടിക്കുന്നതും വിഡിയോയില്‍ കാണാം.
ഈ പോരാട്ടം മുഴുവന്‍ നേരില്‍ കണ്ട ഫോട്ടോഗ്രാഫര്‍ ഇതേപ്പറ്റി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. മുതല രക്ഷപ്പെടാനുള്ള ശ്രമത്തില്‍ നേരെ വെള്ളത്തിനടിയിലേക്ക് പോയെന്നും അനക്കോണ്ടയ്ക്ക് അത് ബുദ്ധിമുട്ടായെന്നുമാണ് കിം സള്ളിവന് പറഞ്ഞത്. കുറച്ച് സമയത്തിന് ശേഷം മുതല പുറത്തേക്ക് വന്നു. എന്നാല്‍, അപ്പോഴും അനക്കോണ്ട അതിനുമേലുള്ള പിടി വിട്ടിരുന്നില്ല. വീണ്ടും മുതല വെള്ളത്തിനടിയിലേക്ക് തന്നെ വന്ന് സ്വതന്ത്രമായി എന്നും അനക്കോണ്ട തിരികെ പോയി എന്നും സള്ളിവന് പറഞ്ഞു.