മലയാളികൾക്ക് സുപരിചിതയായ താരമാണ് ബാല.തന്റെ മകളുടെ പിറന്നാൾ ദിനം തന്നോട് ആരും മകളുടെ പിറന്നാളിനെക്കുറിച്ച് ചോദിച്ചില്ല എന്നുപറഞ്ഞുകൊണ്ടാണ് ബാല കഴിഞ്ഞദിവസം രംഗത്ത് വന്നത്. കുഞ്ഞിന്റെ പിറന്നാൾ എല്ലാവരും മറന്നുപോയെന്നും ആര് മറന്നാലും താൻ ഒരിക്കലും മറക്കില്ല. മകൾക്കായി താൻ ഇവിടെ ഉണ്ടെന്നും ബാല പറഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയുമായി.മകളെ അച്ഛനിൽ നിന്നും അകറ്റുന്നു എന്നുപറഞ്ഞുകൊണ്ട് നിരവധി ആളുകൾ എത്തുകയും ചെയ്തു. അമൃതക്ക് എതിരെ ചിലർ കമന്റുകളും പങ്കുവച്ചു. എന്നാൽ പിന്നാലെയാണ് കിടിലൻ ആഘോഷത്തിലൂടെ പാപ്പുവിന്റെ പിറന്നാൾ ആഘോഷിച്ചു എന്ന് വ്യക്തമാക്കുന്ന അമൃതയുടെ പോസ്റ്റ് പുറത്തുവരുന്നത്. അമ്മയും സഹോദരിയും പാപ്പുവും ഒത്തുള്ള ചിത്രവും അമൃത പങ്കുവച്ചു.
അതെ സമയം പിറന്നാൾ ആഘോഷത്തില്‍ അച്ഛന്‍ കൂടെയില്ലാത്തതിന്റെ സങ്കടം അമൃത പങ്കുവച്ചിരുന്നു. അച്ഛന്‍ എന്നും കൂടെയുണ്ടെന്ന് അറിയാമെന്നും അച്ഛയില്ലാത്ത ഈ ചിത്രം അപൂര്‍ണമാണെന്നും ആയിരുന്നു അമൃത കുറിച്ചത്. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും അമൃത പറഞ്ഞിരുന്നു. നിരവധി ആരാധകർ ആണ് അതോടെ അമൃതയ്ക്ക് പിന്തുണയുമായി എത്തിയത്.എത്രയൊക്കെ തിരക്ക് ഉണ്ടായിട്ടും മകൾക്ക് വേണ്ടി സമയം കണ്ടെത്തിയതിലും മകളുടെ പിറന്നാൾ ഗംഭീരം ആക്കിയതിലുമാണ് അമൃതയ്ക്ക് കൈയ്യടി കിട്ടിയത്. മുൻപും പല സന്ദർഭങ്ങളിലും അമൃതയ്ക്ക് പിന്തുണ നൽകിയ ആരാധികയും കമന്റുമായി എത്തുകയുണ്ടായി. അച്ഛൻ എന്നുപറയുന്ന ഒരാൾ എന്താണ് ചെയ്യുന്നത്, മകൾ മകൾ എന്നുപറഞ്ഞാൽ സ്നേഹം ആകുമോ എന്നായിരുന്നു അവർ ചോദിച്ചത്.