മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് അമൃത ശ്രദ്ധനേടുന്നത്. തുടർന്ന് പിന്നണിഗാന മേഖലയിൽ ഒരുപാട് അവസരങ്ങൾ അമൃതയെ തേടിയെത്തി. ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിൽ തന്നെ ഒരിക്കൽ അതിഥി ആയി എത്തിയിരുന്ന നടൻ ബാല ആയിരുന്നു പിന്നീട് അമൃതയുടെ ജീവിതപങ്കാളിയായത്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരു കൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്.
ഇപ്പോൾ മോഡലിംഗ്, വ്ലോഗിംഗ് തുടങ്ങി ഒരുപാട് മേഖലകളിൽ അമൃത പ്രശസ്തയാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അമൃതാ സുരേഷ്. കഴിഞ്ഞ ദിവസങ്ങളിലായി അമൃത പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ വൈറലായിരുന്നു. ഇപ്പോൾ ഒരു ചിത്രത്തിന് താഴെ വന്നിരിക്കുന്ന ഉപദേശ കമൻറ് ആണ് വൈറലാകുന്നത്. ‘ഒരു ചേച്ചിയെ പോലെ കണ്ടാൽ മതി’ എന്ന തരത്തിലുള്ള കമൻറ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്.
“കുഞ്ഞേ, ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിലാണ് ആദ്യമായി കാണുന്നത്. എനർജി നിറഞ്ഞ നിങ്ങളുടെ ശബ്ദം ഒരുപാട് സ്വാധീനിച്ചിരുന്നു. ഇടയ്ക്ക് കുഞ്ഞ് അഭിരാമി സ്റ്റേജിൽ വന്നതൊക്കെ ഇപ്പോഴും നല്ല ഓർമയുണ്ട്. ഒരിക്കൽ അമൃത സ്റ്റേജിൽ ഇട്ട ഡ്രസ്സ് സുരേഷ് ഗോപി സാർ വാങ്ങി തന്നതാണെന്നും അദ്ദേഹത്തിൻറെ ഭാര്യയാണ് ഡ്രസ്സ് സെലക്ട് ചെയ്തു തന്നത് എന്നും ഒക്കെ പറഞ്ഞത് ഇപ്പോഴും നല്ല ഓർമയുണ്ട്.
തുടർന്ന് ബാല പരിപാടിയിൽ വന്നതും, എലിമിനേഷൻ സ്റ്റേജിൽ പുറത്തായതും, പുറത്ത് പോകുന്ന സമയത്ത് “എനിക്ക് ഒരു എസ്എംഎസ് എങ്കിലും അയക്കാമായിരുന്നില്ലേ” എന്ന് പറഞ്ഞു മോൾ പൊട്ടി കരഞ്ഞതും, അമൃതയുടെ അമ്മ ബോധമില്ലാതെ വീണു പോയതും എല്ലാം ഇപ്പോഴും നല്ല ഓർമയുണ്ട്. നേരിട്ട് അറിയില്ല കുട്ടിയെ, ബാലയുമായുള്ള വിവാഹം കഴിഞ്ഞത് എല്ലാം അറിഞ്ഞു, പിന്നീട് നിങ്ങളുടെ പേഴ്സണൽ ഇഷ്യൂസ് എല്ലാം. ഒരു കുഞ്ഞനിയത്തിയോട് പറയുന്നത് പോലെ കണ്ടാൽ മതി.
ഉള്ളിൽ ഒരുപാട് സംഗീതം കൊണ്ടുനടക്കുന്ന കുട്ടിയല്ലേ, സംഗീതം ഒരാളെയും കഷ്ടപ്പെടുത്തിയതായി കേട്ടിട്ടില്ല. എത്രയൊക്കെ ബോൾഡ് ആയാലും നമുക്കുള്ളിൽ അറിയാതെ കുറച്ചു സങ്കടം തങ്ങിക്കിടക്കും. ഒന്നു പറഞ്ഞുകൊള്ളട്ടെ, ആരെയും ഇമ്പ്രെസ്സ് ചെയ്യിക്കാനോ പക വീട്ടാനോ ഉള്ളത് ആവരുത് ഒന്നും” – ഇതായിരുന്നു ചേച്ചിയുടെ കമൻറ്.