വിമർശനങ്ങൾ ഏശിയില്ല, വീണ്ടും ബെഡ്റൂമിൽ നിന്നും സ്റ്റൈലൻ ചിത്രങ്ങൾ പകർത്തി അമൃതാ സുരേഷ്, ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഹിറ്റ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമൃതസുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് അമൃതസുരേഷ് മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. വളരെ പെട്ടെന്ന് തന്നെ ആയിരുന്നു ഇവരുടെ വളർച്ച. നടൻ ബാലയുമായുള്ള പ്രണയ വിവാഹവും പിന്നീടുള്ള വിവാഹമോചനവും എല്ലാം വാർത്തകളിൽ നിറഞ്ഞതായിരുന്നു.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് അമൃത സുരേഷ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ അമൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അമൃത പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ നിമിഷങ്ങൾക്കകം ഏറ്റെടുക്കാർ ഉണ്ട്. കുറച്ച് ആഴ്ചകൾക്ക് മുൻപ് അമൃത ബെഡ്റൂമിൽ നിന്നും ഫോട്ടോഷൂട്ട് നടത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

വലിയ വിവാദം ആണ് ഇത് സൃഷ്ടിച്ചത്. ചിത്രങ്ങൾക്ക് താഴെ പാരമ്പര്യ വാദികളും അമ്മാവന്മാരും അമ്മായിമാരും എല്ലാം തന്നെ വന്ന് ഉറഞ്ഞു തുള്ളുക ആയിരുന്നു. ഈ ചിത്രങ്ങളൊന്നും സംസ്കാരത്തിനു ചേർന്നതല്ല എന്ന തരത്തിലുള്ള കരച്ചിലുകൾ ധാരാളം കമൻ്റുകൾ ഉണ്ടായിരുന്നു. ഒരു സഹോദരിയെ പോലെ കണ്ടു ഉപദേശിക്കാൻ വന്ന ആങ്ങളമാരുടെ എണ്ണവും ചില്ലറയൊന്നുമല്ലയിരുന്നു.

ഇപ്പോൾ ഇതേ ഫോട്ടോഷൂട്ടിൽ നിന്നും തന്നെയുള്ള കുറച്ചു കൂടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമൃതസുരേഷ്. വിമർശനങ്ങൾ ഒന്നും ഏശില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇനി ഈ ചിത്രങ്ങൾക്ക് താഴെയും പാരമ്പര്യം വാദികളുടെ കരച്ചിൽ കാണേണ്ടി വരുമോ എന്നത് കാത്തിരുന്ന് കാണണം. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായിരിക്കുകയാണ്.