എൻ്റമ്മോ, ഇത് അമലാപോൾ തന്നെയാണോ? നടിയുടെ ബിക്കിനി ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമലാപോൾ. മലയാള സിനിമകളിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി അഭിനയിച്ചത്. വളരെ ചെറിയ വേഷമായിരുന്നു എങ്കിലും ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. അങ്ങനെ ആയിരുന്നു താരത്തിന് പിന്നീട് മറ്റ് ഭാഷകളിൽ നിന്ന് പോലും ഓഫറുകൾ വന്നത്.

അധികം വൈകാതെ തന്നെ താരം തമിഴ് സിനിമയിലേക്ക് ചേക്കേറി. ദൈവത്തിരുമകൾ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എ എൽ വിജയ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. എ എൽ വിജയ് തന്നെ സംവിധാനം ചെയ്ത തലൈവ എന്ന ചിത്രത്തിൽ താരം നായികയായി അഭിനയിച്ചു. ഇതിനു ശേഷമായിരുന്നു താരം തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളായി സ്വയം എസ്റ്റാബ്ലിഷ് ചെയ്തത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ബീച്ചിൽ നിന്നും എടുത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് അമല പോൾ തന്നെയാണോ എന്ന് സംശയിക്കുകയാണ് ചിത്രങ്ങൾ കണ്ട പലരും.

താര പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ വളരെ മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ പതിവുപോലെ വിമർശനവുമായി ഒരു വിഭാഗം ആളുകൾ എത്തുന്നുണ്ട്. വിമർശിക്കുന്നവർക്ക് എല്ലാം കടുത്ത ഭാഷയിലാണ് താരം മറുപടി നൽകാറുള്ളത്. ഇത്തരം ഞരമ്പ് രോഗികളെ താരം കണ്ടില്ല എന്ന് വയ്ക്കുന്ന പതിവ് ഇല്ല. ഞരമ്പ് കമൻറുകൾ ഇടുന്നവരിലധികവും മലയാളികളാണ് എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത.