By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: അത്തരത്തിലുള്ള ഞങ്ങളുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാന്‍ കാത്തിരിക്കുകയാണ്; എലീന പറയുന്നു
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > അത്തരത്തിലുള്ള ഞങ്ങളുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാന്‍ കാത്തിരിക്കുകയാണ്; എലീന പറയുന്നു
Film News

അത്തരത്തിലുള്ള ഞങ്ങളുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാന്‍ കാത്തിരിക്കുകയാണ്; എലീന പറയുന്നു

Last updated: August 23, 2021 1:53 pm 1:53 pm
Anusha Published August 23, 2021 1:53 pm
Share
SHARE

എലീന പടിക്കല്‍ എന്ന താരത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. അവതാരക അഭിനേത്രി എന്നിങ്ങനെ ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് എലീന. ഇതിനിടെ ബിഗ്ബോസിലും എലീന എത്തിയിരുന്നു. ഷോയില്‍ എത്തിയ ശേഷമാണ് ഈ താരത്തെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസിന്റെ അവസാനഘട്ടം വരെ ഷോയില്‍ നില്‍ക്കാന്‍ എലീനയ്ക്ക് സാധിച്ചു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ഘട്ടത്തിലേക്ക് കടക്കാന്‍ പോവുകയാണ് താരം. ബിഗ് ബോസില്‍ വെച്ചാണ് ആദ്യമായി തന്റെ പ്രണയം പുറത്ത് പറഞ്ഞത് , പിന്നാലെ ഈ ബന്ധത്തില്‍ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ അവരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല എന്നും എലീന അറിയിച്ചിരുന്നു.

- Advertisement -

ഷോയില്‍ നിന്ന് പുറത്തുവന്ന് കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് ആ സന്തോഷവാര്‍ത്ത താരം പങ്കുവെച്ചത്. രണ്ടുകൂട്ടരുടെയും വീട്ടുകാരില്‍ നിന്ന് സമ്മതം കിട്ടിയെന്നും വൈകാതെ തന്നെ വിവാഹം ഉണ്ടാകുമെന്നും നടി അറിയിക്കുകയായിരുന്നു. ശേഷം തിരുവനന്തപുരത്ത് വച്ച് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇനി അടുത്ത ഇവരുടെ വിവാഹം ആണ് . ഓഗസ്റ്റ് 30 ന് കോഴിക്കോട് വച്ചാണ് വിവാഹം നടക്കുന്നത്. കൊവിഡ് കാലമായതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടത്തുക. തനിക്ക് എല്ലാവരെയും വിളിച്ച് വളരെ ആഘോഷത്തോടെ നടത്താനായിരുന്നു ആഗ്രഹം എന്നാല്‍ ഇപ്പോള്‍ അതിന് സാധിക്കില്ലെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോള്‍ വിവാഹത്തിനു ശേഷമുള്ള ഭാവി പരിപാടികളെക്കുറിച്ച് ആണ് എലീന പറയുന്നത്. പ്രണയ വിവാഹമായിരുന്നെങ്കിലും സാധാരണ കമിതാക്കളെ പോലെ സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടില്ല, അത്തരത്തിലുള്ള ആഗ്രഹങ്ങളെല്ലാം സഫലമാക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് എന്ന് താരം പറഞ്ഞു. , രണ്ട് പേരും യാത്രകളെ ഒരു പോലെ ഇഷ്ടപ്പെടുന്നവരാണ്. അതിനാല്‍ തന്നെ ആദ്യത്തെ പ്ലാന്‍ യാത്ര പോവുക എന്നത് തന്നെയാണെന്നും താരം പറയുന്നു. അതേസമയം വിവാഹത്തിന് സിമ്പിളായിട്ടുള്ള സാരിയാണ് ധരിക്കുന്നതെന്നും നടി പറഞ്ഞു. ഇത് ഡിസൈന്‍ ചെയ്യുന്നത് തന്റെ അടുത്ത സുഹൃത്ത് തന്നെയായ ആര്യ നയരാണ്. സാരിയില്‍ തന്റെയും രോഹിത്തിന്റെ പേരിന്റെ ആദ്യത്തെ അക്ഷരം ഉണ്ടാവും, പിന്നെ അച്ഛന്റേയും അമ്മയുടേയും ഒരു സന്ദേശവും ഉണ്ടാവും. അത് എന്താണെന്ന് സാരി കിട്ടുമ്പോഴേ അറിയാന്‍ കഴിയുള്ളുവെന്നും താരം പറഞ്ഞു.

You Might Also Like

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് സിനിമയ്ക്ക് വേണ്ടി നിർമ്മാതാക്കൾ പ്രകൃതിയോട് ചെയ്തത് ക്രൂരത, ഗുരുതര നിയമലംഘനം നടത്തിയതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

മലയാളം മാധ്യമങ്ങളെ നമ്പിയാൽ ഇങ്ങനെയിരിക്കും – അയോധ്യ പരിസരത്തെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുവാൻ അക്ഷയ് കുമാർ 1 കോടി രൂപ സംഭാവന നൽകി എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്

Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?