വിവാഹ റിസപ്ഷനിൽ മിന്നിത്തിളങ്ങി ആലിസ് – സജിൻ ദമ്പതികൾ. എന്തൊരു ക്യൂട്ട് കപ്പിൾസ് ആണെന്ന് ആരാധകർ; വീഡിയോ കാണാം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ആലിസ് ക്രിസ്റ്റി ഗോമസ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പരമ്പരകളിലൂടെ താരം പ്രേക്ഷക ഹൃദയത്തിൽ കൂടോരുക്കിയത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. കുടുംബ പ്രേക്ഷകരും യുവതീയുവാക്കളും ഒരുപോലെ ആലീസിൻ്റെ ആരാധക പട്ടികയിലുണ്ട്. മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ ആലിസ് ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സി കേരളം ചാനലിൻറെ ഏറ്റവും റേറ്റിംഗ് കൂടിയ പരമ്പരയാണ് ഇത്.

ഈ കഴിഞ്ഞ ദിവസമാണ് താരത്തിൻ്റെ വിവാഹം കഴിഞ്ഞത്. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിൻ്റെ കഴുത്തിൽ മിന്നു കെട്ടിയത്. ഏറെ മാധ്യമശ്രദ്ധ നേടിയ വിവാഹമായിരുന്നു ഇത്. വിവാഹ ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സ്വയം മേക്കപ്പ് ചെയ്തുകൊണ്ടാണ് ആലിസ് വിവാഹത്തിനെത്തിയത്. തൻറെ മറ്റൊരു കഴിവ് പ്രദർശിപ്പിച്ചുകൊണ്ട് വിവാഹചടങ്ങിൽ ആലിസ് അങ്ങനെ വ്യത്യസ്തയായി. പത്തനംതിട്ടയിലുള്ള സെൻറ് മേരീസ് മലങ്കര കത്തോലിക്ക ചർച്ചിൽ വച്ചാണ് വിവാഹ ചടങ്ങ് നടന്നത്.

നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയത്. ഇതിനു മുൻപ് ആലീസിൻ്റെ ഹൽദിയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് താരം ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ആലീസിൻ്റെ റിസപ്ഷൻ ചടങ്ങുകളിൽ നിന്നുള്ള ദൃശ്യങ്ങളും, ചിത്രങ്ങളുമാണ് ശ്രദ്ധനേടുന്നത്. വളരെ മനോഹരമായിട്ടാണ് താരം ചടങ്ങിൽ എത്തിയിരിക്കുന്നത് എന്ന് പറയാതെ വയ്യ. വളരെ ചേർച്ചയുള്ള വസ്ത്രമാണ് വരൻ സജിനും ധരിച്ചിരിക്കുന്നത്. ക്യൂട്ട് കപ്പിൾസ് എന്നാണ് ഇവരെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഈ റിസപ്ഷനോടെ വിവാഹ ചടങ്ങുകൾ അവസാനിക്കുകയാണ്.

നേരത്തെ കൊറോണ സാഹചര്യം കാരണം വിവാഹത്തീയതി നിശ്ചയിച്ചിരുന്നില്ല. ഈയൊരു സാഹചര്യം മൂലം ആണ് ചടങ്ങുകൾ ഇത്രയും നീണ്ടു പോയത്. തങ്ങളുടെ പ്രിയതാരത്തിൻ്റെ വിവാഹം നടന്നതിൻ്റെ ആവേശത്തിലാണ് പ്രേക്ഷകർ. ഈ ദൃശ്യങ്ങളും ചിത്രങ്ങളും എല്ലാം ഇപ്പോൾ വൈറലാവുകയാണ്. കൂടുതൽ പരമ്പരകളിൽ ആലീസിനെ മിനിസ്ക്രീൻ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു