നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ആലിസ് ക്രിസ്റ്റി ഗോമസ്, അതുകൊണ്ട് തന്നെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി കൂടിയാണ് ആലിസ് . സോഷ്യല്‍ മീഡിയയില്‍ സജീവമായ ആലിസ് തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം. പത്തനംതിട്ട സ്വദേശിയായ സജിന്‍ സജി സാമുവല്‍ ആലിസ് ക്രിസ്റ്റി ഗോമസിന്റെ ഭര്‍ത്താവ്. നേരത്തെ സജിന്‍ ഒപ്പമുള്ള നിരവധി ചിത്രം പങ്കുവെച്ച് ആലിസ് എത്തിയിരുന്നു. ഇപ്പോഴിതാ ഇവരുടെ ഫോട്ടോ ഷൂട്ട് ചിത്രമാണ് വൈറല്‍ ആവുന്നത്.
View this post on Instagram
എന്റെ എന്ന ക്യാപ്ഷനോട് ആണ് ആലീസ് ഭര്‍ത്താവിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇവാന്‍ഷി ഡിസൈന്‍സ് ആണ് ആലീസിന്റെ വസ്ത്രങ്ങള്‍ക്ക് പിന്നില്‍. സുബീഷ് മണിമംഗലം ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചുവപ്പ് ലെഹങ്കയില്‍ ആണ് ഇത്തവണ ആലീസ് എത്തിയിരിക്കുന്നത്. മിനിമല്‍ മേക്കപ്പ് താരത്തിന്റെ ലുക്ക് പൂര്‍ണമാക്കി. സിംപിള്‍ ആഭരണങ്ങളാണ് നടി അണിഞ്ഞിരുന്നത്.
View this post on Instagram
അലീസിന്റെ ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. ഇപ്പോള്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയും നടിക്ക് പിറന്നാളാശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. അലീസിന്റെ പിറന്നാള്‍ വലിയ ആഘോഷത്തോടുകൂടി തന്നെയാണ് നടത്തിയത്.
View this post on Instagram
ഭര്‍ത്താവായിരുന്നു ബര്‍ത്ത് ഡേ സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയത്. തന്റെ യൂട്യൂബ് ചാനലില്‍ കൂടിയായിരുന്നു ഈ ആഘോഷത്തിന്റെ വീഡിയോ എല്ലാം പങ്കിട്ടത്.