അസ്സൽ മലയാളി പെണ്ണായി അലീന ടീച്ചർ, ഇൻസ്റ്റഗ്രാമിലെ ടീച്ചറുടെ തകർപ്പൻ വീഡിയോ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് അമ്മയറിയാതെ. ഏഷ്യാനെറ്റിൽ ആണ് ഈ സീരിയൽ സംപ്രേഷണം ചെയ്യുന്നത്. അലീന ടീച്ചർ എന്ന കഥാപാത്രമാണ് അമ്മ അറിയാതെ എന്ന സീരിയലിലെ പ്രധാന കഥാപാത്രം. ശ്രീതു കൃഷ്ണൻ എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് സീരിയലുകളിലൂടെ ആണ് താരം ടെലിവിഷൻ മേഖലയിൽ എത്തുന്നത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഒരു ഡാൻസ് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തിനൊപ്പം ആണ് താരം ഈ ഡാൻസ് വീഡിയോ കണ്ടെത്തിയിരിക്കുന്നത്.

അസ്സൽ മലയാളി പെണ്ണ് ആയിട്ടാണ് അലീന ടീച്ചർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴ്നാട് സ്വദേശി ആണ് താരം എങ്കിലും താരത്തിന് കൂടുതൽ ഇണങ്ങുന്നത് മലയാളി വേഷങ്ങൾ ആണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നിമിഷങ്ങൾക്കകം കൊണ്ടുതന്നെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ധാരാളം മികച്ച അഭിപ്രായങ്ങളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ആരാധകർ ഒന്നടങ്കം ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

പുതിയ സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ ആണ് അമ്മ അറിയാതെ എന്ന സീരിയൽ ഇപ്പോൾ കടന്നു കൊണ്ടിരിക്കുന്നത്. അലീന ടീച്ചറെ എതിർക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവരെയെല്ലാം എങ്ങനെ അലീന ടീച്ചർ നേരിടുന്നു എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. അലീന ടീച്ചറുടെ പ്രയാണങ്ങൾക്ക് എല്ലാം തന്നെ തുണയായി അമ്പാടിയും കൂടെ തന്നെയുണ്ട് എന്നതാണ് ആരാധകരുടെ ആശ്വാസം.