മലയാളികൾക്ക് പരിചിതമായ തരമാണ് അഖിൽ മാരാർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ അദ്ദേഹത്തെ കാണാന്‍ എത്തിയ ഒരു ആരാധികയുടെ വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.കോട്ടയം സ്വദേശിനിയായ അശ്വതിയാണ് അഖില്‍ മാരാരെ കാണാനായി വന്ന ആ ആരാധിക. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴി ഒരുക്കിയത്. എന്തുകൊണ്ടാണ് അഖില്‍ മാരാരോട് ഇത്ര ഇഷ്ടം എന്ന് ചോദിക്കുമ്പോള്‍ ‘സത്യം പറഞ്ഞാല്‍ അത് വിവരിക്കാന്‍ എനിക്ക് അറിയത്തില്ല. തലകറങ്ങുന്നത് പോലെയാണ്. എന്തൊക്കെയോ കുറേ സംസാരിക്കണം എന്നുണ്ട്. പക്ഷെ പറ്റുമെന്ന് തോന്നുന്നില്ല’ എന്നാണ് അശ്വതി പറയുന്നത്.ബിഗ് ബോസ് മുതലാണ് അഖില്‍ മാരാറിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. വളരെ സത്യസന്ധമായി നില്ക്കുന്നതായി എനിക്ക് തോന്നി. എന്നാല്‍ ആദ്യത്തെ ഒരു ആഴ്ച എനിക്ക് ഇഷ്ടമായിരുന്നില്ല, വളരെ ദേഷ്യമായിരുന്നു. അത് കഴിഞ്ഞിട്ടാണ് പുള്ളിയുടെ ക്യാരക്ടർ കൂടുതല്‍ വ്യക്തമായത്. അത്രയും ദിവസമൊന്നും ഒരാള്‍ക്ക് അഭിനയിച്ചുകൊണ്ട് പിടിച്ച് നില്ക്കാന് സാധിക്കില്ല. യഥാർത്ഥത്തില്‍ അദ്ദേഹം എങ്ങനെയാണോ, അതാണ് അവിടെ കണ്ടത്. അപ്പോഴാണ് ഒരു ഇഷ്ടം തോന്നിയത്.
എല്ലാവരും അഖില്‍ മാരാറെ ഒറ്റപ്പെടുത്തുന്ന ഒരു സാഹചര്യം അവിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ 24 മണിക്കൂറും ലൈവ് കാണുന്ന നമുക്ക് മനസ്സിലാകും പുള്ളിയുടെ ഭാഗത്ത് തെറ്റില്ലെന്ന്. അങ്ങനെ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരോട് നമുക്ക് ഒരു സിമ്പതി തോന്നുമല്ലോ. ആ സിമ്പതിയാണ് പിന്നെ ഇഷ്ടമായി മാറിയത്. മാരാറെ കാണാന്‍ വേണ്ടി മാത്രം എല്ലാ ദിവസവും ബിഗ് ബോസ് കാണുമായിരുന്നു.
ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം അഖില്‍ മാരാറെ നേരിട്ട് കാണണമെന്ന് ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. പക്ഷെ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. ഫേസ്ബുക്കിലും ഇന്‍സ്റ്റയിലുമൊക്കെ ഫോളോ ചെയ്യുമായിരുന്നു. വിജയിച്ചപ്പോള്‍ സ്വന്തമായി പോസ്റ്റൊക്കെ എഴുതി ഇട്ടിരുന്നു. എന്നാല്‍ ഇതൊന്നും അങ്ങ് എത്തിയില്ലെന്നും അശ്വതി പറയുന്നു.ഒരു ആരാധന എന്ന രീതിയില്‍ ഇതിനെ മനസ്സിലാക്കാന്‍ കഴിയുന്നയാളായിരുന്നു എന്റെ ഭർത്താവ്. അതുകൊണ്ട് വലിയ പ്രശ്നമൊന്നും ഉണ്ടായില്ല. എന്നാലും എന്തിനാണ് ഇതൊക്കെയെന്ന് ചോദിക്കുമായിരുന്നു. ഇങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്ക് വിളിച്ചപ്പോള്‍ പ്രാങ്ക് ആയിരിക്കുമെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. പക്ഷെ അങ്ങനെയല്ല, അദ്ദേഹത്തെ കാണാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഞാന്‍.
സിനിമ താരങ്ങളോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. പക്ഷെ കാണണം എന്ന് തോന്നിയിട്ടില്ല. അഖില്‍ മാരാർ എന്ന് പറയുന്നത് മറ്റുള്ളവരെപ്പോലെ താരപദവിയും കൊണ്ട് നടക്കുകയോ? ജാഡയോ ഒന്നും ഇല്ലാത്ത വ്യക്തിയാണ്. അഖില്‍ മാരാറെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്.