ജോജു ജോർജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തിൽ ജോജുവിനെ പിന്തുണച്ച് അഖിൽ മരാർ.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,നിഷ്കളങ്കമായ അഭിപ്രായം പറച്ചിൽ ആയിരുന്നില്ല മറിച്ച് പണി കൊടുക്കണം എന്ന കെപിസിസി വാർ റൂം മെമ്പർ ആയിരുന്ന റിപ്പോർട്ടർ ചാനലിൽ ജോലി ചെയ്തിരുന്ന ചുരുളി സിനിമ മികച്ചതായി തോന്നുകയും അതെ സമയം മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത, ലാലേട്ടനേയും സൈന്യത്തെയും അവഹേളിച്ച ചെകുത്താനെ ന്യായീകരിച്ചു പോസ്റ്റിട്ട, ബിഗ് ബോസിൽ റിയാസ് ആണ് യഥാർത്ഥ വിജയി ആവേണ്ടത് എന്ന് അഭിപ്രായം പങ്ക് വെച്ചത്.
ഒരുവന്റെ മാനസിക തലം മനസിലാക്കാതെ വിദ്യാർത്ഥി ആയി കണ്ട് തെറ്റിദ്ധരിച്ചവർക്ക് വേണ്ടി…അറിഞ്ഞു കൊണ്ടുള്ള കരുതി കൂട്ടിയുള്ള പണിയിൽ വീണ് പോയ ജോജു… എന്ന കുറിപ്പോടെയാണ് അഖിൽ സംഭവത്തെക്കുറിച്ച് സംസാരിച്ചത്.ആമുഖമായി ഒരു കാര്യം പറയാനുണ്ട്. ഞാൻ ഈ വിഷയത്തിൽ സംസാരിക്കുമ്പോൾ ഞാനും ജോജു ജോർജുവും തമ്മിലുള്ള ഒരടുപ്പം ചർച്ചയായേക്കാം. അതുകൊണ്ട് തന്നെയാണ് ഈയൊരു കാര്യം ഡിസ്ക്ലോസ് ചെയ്തുകൊണ്ട് ഞാൻ സംസാരിച്ച് തുടങ്ങുന്നത്.ഞാനും ജോജു ജോർജുമായി കഴിഞ്ഞ മൂന്ന് മാസമായി യാതൊരു തരത്തിലുമുള്ള ബന്ധവും ഇല്ല. വാട്സാപ്പിൽ പോലും ബന്ധങ്ങളില്ല. വാട്സാപ്പിൽ അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്താണെന്ന് എനിക്കറിയില്ല എന്ന് മുൻകൂട്ടി പറഞ്ഞുകൊണ്ടാണ് അഖിൽ പറയുന്നത്.