ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ വിജയം നേടിയത് അഖില്‍ മാരാര്‍ ആയിരുന്നു. ഷോയില്‍ എത്തിയതോടെ വലിയ ആരാധക പിന്തുണ അഖില്‍ മാരാര്‍ നേടിയിരുന്നു. ബിഗ് ബോസ് വിജയ ആഘോഷത്തിലാണ് അഖില്‍ ഇപ്പോള്‍.
ഇതിനിടയില്‍ ഇപ്പോഴിത സംവിധായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അഖില്‍ മാരാര്‍.’ഓമന’ എന്നാണ് ചിത്രത്തിന്റെ പേര്. ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന ഷിജുവിനൊപ്പം ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.
ബിഗ് ബോസ് വിജയ് ആയതിന്റെ സ്വീകരണം നാട്ടില്‍ സ്വീകരിക്കുമ്പോഴായിരുന്നു അഖില്‍ മാരാര്‍ ഇക്കാര്യം പറഞ്ഞത്. ചിലപ്പോള്‍ പ്രമുഖ സംവിധായകരുടെ പുതിയ ചിത്രത്തില്‍ നായകനായി കാണാന്‍ കഴിഞ്ഞേക്കുമെന്നും അഖില്‍ മാരാര്‍ അറിയിച്ചു.
നല്ല നല്ല വിശേഷങ്ങള്‍ വരുന്നുണ്ട്. ചിലപ്പോള്‍ നായകനായൊക്കെ കാണാന്‍ കഴിഞ്ഞേക്കും. വലിയ ചില സംവിധായകര്‍ വിളിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അങ്ങനെയൊന്നും ആഗ്രഹമില്ല.
പെട്ടെന്ന് ഒരു പടം തനിക്ക് സംവിധാനം ചെയ്യണം. പുതിയ പ്രൊജക്റ്റിനെ പേര് ‘ഓമന’യെന്നാണ്. കോട്ടാത്തലയുമായി ബന്ധപെട്ട് നടന്ന രസകരമായ സംഭവങ്ങളാണ് പ്രമേയം. രസകരമായ ഒരു കഥയാണ് അത്.
ഷിജുവും ഞാനും ചേര്‍ന്നായിരിക്കും അതിന്റെ തിരക്കഥ എഴുതുന്നത്. ജോജു ചേട്ടന്റെ പടം തുടങ്ങുന്നുണ്ട്. അതില് ചിലപ്പോള്‍ ഭാഗമാകാന്‍ കഴിഞ്ഞേക്കും എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.
താരത്തിന്റെ വാക്കുകള്‍ താരത്തിന്റെ ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു. പൃഥിരാജിനെ പോലെ നല്ലൊരു നടനും സംവിധായകനുമായി മാറാന്‍ കഴിയട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്.