സായ് കൃഷ്ണനെതിരെ സീസണ് 5 ജേതാവ് അഖില്‍ മാരാര്‍. യൂട്യൂബില്‍ നിന്ന് കിട്ടുന്ന കാശ് മാത്രം ഫോക്കസ് ചെയ്ത് അനാവശ്യമായി എല്ലാവരേയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് സായ് കൃഷ്ണയുടെ ജോലിയെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ മിഡില്‍ ഈസ്റ്റിനോടാണ് സംസാരിച്ചത്.ബിഗ് ബോസ് ഹൗസിനുള്ളില്‍ പോയി കഴിവില്ലാത്തവനാണ് സ്വയം തെളിയിച്ചവനാണ് സായ് കൃഷ്ണ എന്നും അഖില്‍ മാരാര്‍ പറഞ്ഞു. നേരത്തെ അഖില്‍ മാരാര്‍ക്കെതിരെ സായ് കൃഷ്ണ രംഗത്തെത്തിയിരുന്നു. കാര്യം കാണാന്‍ വേണ്ടി മാത്രം ഹബന്ധങ്ങള് മുന്നോട്ട് കൊണ്ടുപോകുന്ന, ജീവിതത്തില്‍ തന്നെ ഒറ്റത്തീറ്റി എന്ന് പറയുന്ന സ്വഭാവം ഉള്ളവനാണ് അഖില്‍ മാരാര്‍ എന്ന് സായ് പറഞ്ഞിരുന്നു.’ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവനാണ് സീക്രട്ട് ഏജന്റ്. വാക്കും പ്രവൃത്തിയും ജീവിതത്തില്‍ പുലര്‍ത്താന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. അവന് അകത്ത് വെച്ച് പറയുന്നത് കേട്ടു ഞാനിനി മുതല്‍ സീക്രട്ട് ഏജന്റ് എന്ന പഴയ മൃഗമല്ല. ഞാനിനി മനുഷ്യനാവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് പറഞ്ഞ് പിറ്റേന്ന് മുതല്‍ നരേന്ദ്ര മോദിയും സുരേഷ് ഗോപിയും തൊട്ട് എല്ലാവരേയും കുറിച്ച് യൂട്യൂബില്‍ നിന്ന് കിട്ടുന്ന കാശ് ഫോക്കസ് ചെയ്ത് അനാവശ്യമായി ഓരോന്ന് പറയുകയാണ്.
കാറിനുള്ളില്‍ സീക്രട്ട് ഏജന്റം പുറത്ത് സായ് കൃഷ്ണയും എന്ന് പറയേണ്ട കാര്യമില്ല. പുള്ളി പണ്ടും അങ്ങനെ ആയിരുന്നു. ലോകത്തുള്ള പല ആള്‍ക്കാരേയും വിമര്‍ശിച്ചതിന് ശേഷം അകത്ത് പോയി എന്താണ് ചെയ്തത് എന്ന് സ്വന്തമായി റിയലൈസ് ചെയ്യാനുള്ള ഒരു ബോധം ഉണ്ടാകണം. അത് അവനില്ല. ആള്ക്കാര് തെറി പറയുന്നതൊന്നും പ്രശ്നമല്ല. എന്നെ ആള്ക്കാര് നെഗറ്റീവ്സ് പറയാറുണ്ട്.
മറ്റൊാന്ന് അത് ഞാനെന്റ് വ്യക്തിത്വം കീപ്പ് ചെയ്യുന്നത് കൊണ്ടാണ്. ഇവന് അകത്ത് പോയി സ്വയം കഴിവില്ലാത്തവനായി മാറി പെര്‍ഫോം ചെയ്യുകയും ഒന്നും താന്‍ അകത്ത് നിന്ന് പ്രേക്ഷകര്‍ക്ക് വേണ്ടി കൊടുത്തില്ല എന്ന് മനസിലാക്കുകയും എന്നാല്‍ ഇന്നലെകളില്‍ ആ ഷോയിലുണ്ടായിരുന്ന മത്സരാര്‍ത്ഥികളെ ആക്ഷേപിച്ചും പരിഹസിച്ചും സംസാരിച്ചിട്ടുള്ള ഒരാള്‍ക്ക് സ്വയമൊരു തിരിച്ചറിവ് ഉണ്ടാകണം.