മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് അഖിൽ മാരാർ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപെട്ട് അഖിൽ മാരാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,മുല്ലപെരിയാർ വിഷയത്തിൽ അനാവശ്യ ഭീതി പരത്തുന്ന അല്പജ്ഞാനികളുടെ ജല്പനങ്ങൾ കേട്ട് സോഷ്യൽ മീഡിയ വഴി ഭീതി പരത്തുന്നവർ നിരവധി മനുഷ്യരുടെ സമാധാന പൂർണമായി പോകുന്ന ജീവിത സാഹചര്യത്തെ നശിപ്പിക്കുകയാണ്.മുല്ലപെരിയാറിൽ ആശങ്ക പെട്ടിരിക്കുന്ന നിരവധി മനുഷ്യരുടെ സംശയങ്ങൾ ദൂരീകരിക്കാനും അവരുടെ ഭയം മാറ്റാനും ആരും ആശങ്കപെടേണ്ട സാഹചര്യമില്ല എന്ന് പറഞ്ഞു പോകാതെ നിലവിലെ ബലം പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിയെ ചുമതലപെടുത്താൻ സുപ്രീം കോടതിയോട് ആവശ്യപെടുക.ഇനി മുല്ലപെരിയാർ വിഷയത്തിൽ ഞാൻ മനസിലാക്കിയത്. മുല്ലപെരിയാർ ഒരു ഗ്രാവിറ്റി ഡാം ആണ്. കരിങ്കല്ലുകൾ ഉപയോഗിച്ച് ഭൂഗുരുത്വബലത്തിൽ നില നിൽക്കുന്ന ഒരു ഡാം. ഇതിന്റെ കനം ബേസ് ഭാഗത്തു ഏതാണ്ട് 45മീറ്റർ ആണ്. അതായിത് ഒരു 8വരി പാതയെക്കാൾ അധികം.സുർക്കി ഉപയോഗിച്ചത് കല്ലുകൾ ഉറപ്പിച്ചു നിർത്താൻ അല്ല. വെള്ളത്തിന്റെ ചോർച്ച തടയാൻ ആണ്. പൂർണമായും സുർക്കി ഒലിച്ചു പോയാലും കല്ലുകൾ അനങ്ങില്ല.
കാരണം കല്ലുകൾ ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ ആണ് നിൽക്കുന്നത്. അതായത് ഈ അടുക്കി വെച്ചിരിക്കുന്ന കല്ലുകളുടെ ഭാരം ആണ് അണക്കെട്ടിന്റെ ബലം. ഈ അണക്കെട്ട് പൂർണമായും വെള്ളം നിറഞ്ഞാലും ഉണ്ടാക്കുന്ന ബലത്തേക്കാൾ കൂടുതൽ ആണ് അണക്കെട്ടിന്റെ യഥാർത്ഥ ബലം.അതായത് ഒരു സ്വാഭാവിക മല എന്ന് പറയാം..കുറച്ചു സുർക്കി ഇളകി പോയാലോ. പൂർണമായും ഇളകി പോയാലോ ഈ ഡാമിന് ഒന്നും സംഭവിക്കില്ല കാരണം സുർക്കിയുടെ ബലത്തിൽ അല്ല ഈ ഡാം നിൽക്കുന്നത്. വെറുതെ കിടന്ന് ബഹളം വെയ്ക്കുന്നവർ വീട്ടിൽ മതില് പണിയും പോലെയാണ് ഡാം പണിയുന്നത് എന്ന് ചിന്തിക്കുന്നവർ ആണ്.
ഭൂകമ്പം വന്നാൽ തകരില്ലേ എന്ന് ചോദിച്ചാൽ ഭൂകമ്പം വന്നാൽ തകരാത്ത ഒന്നും ഉണ്ടാവില്ല എന്ന് നിങ്ങൾ മനസിലാക്കുക.
ഇനി കാലപാഴക്കമാണ് പുതിയ ഡാം പണിയണം എന്ന് പറയുന്നവർ അറിയാൻ ഇന്ത്യയിൽ 100വർഷത്തിന് മുകളിൽ പഴക്കം ഉള്ള 236 വലിയ ഡാമുകൾ ഉണ്ട്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഡാം തമിഴ്നാട്ടിലാണ്. കല്നായി ഡാം ഏതാണ്ട് 2000വർഷം പഴക്കമുള്ളതാണ്.
മുല്ലപെരിയാർ തകർന്നാൽ തന്നെ മുല്ലപ്പേറിയറിന്റെ അഞ്ചിരട്ടി വെള്ളം സംഭവിക്കാൻ ശേഷി ഉള്ള ഇടുക്കി ഡാം ഉണ്ടായിട്ടും ഇവിടെ 40ലക്ഷം മരിക്കും എന്നൊക്കെ പടച്ചു വിടുന്നത്. മുല്ലപെരിയാർ തകർന്നാൽ തമിഴ്നാട്ടിലെ 5 ജില്ലകളിൽ വരൾച്ച വന്നു അവർ മരിക്കും. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ സംഭവിക്കാൻ സാധ്യത ഉള്ള ദുരന്തത്തിൽ സുപ്രീം കോടതിയും കേന്ദ്രവും ഒന്നും ചെയ്യില്ല എന്നാണോ നിങ്ങളുടെ ധാരണ. അനാവശ്യ വിഡ്ഢിത്തരങ്ങൾക്ക് കാത് കൊടുക്കാതെ സമാധാനമായി ജീവിക്കാൻ നോക്ക്..
എന്റെ അമൂമ്മ വെറുതെ ഇരുന്ന് ഓരോ രോഗത്തിന്റെ പേരും പറഞ്ഞു ഇപ്പോൾ മരിക്കും ഇപ്പോൾ മരിക്കും എന്ന് പറയാൻ തുടങ്ങിയിട്ട് എന്റെ ഓർമയിൽ 25വർഷമായി. ഒരു കുഴപ്പവുന്നില്ലെന്നു ഡോക്ടർമാർ പറഞ്ഞാൽ ആ ഡോക്ടറെ ചീത്ത വിളിച്ചിട്ട് വേറെ ഡോക്ടറെ പോയി കാണും. ബുദ്ധിയുള്ള ഡോക്ടർ കുറച്ചു വൈറ്റമിൻ ഗുളിക കൊടുത്തു വിടും. അമ്മൂമ്മ അത് കഴിച്ചിട്ട് വലിയ ആശ്വാസം കൊള്ളും. അത് പോലെ സർക്കാർ ഒരു പഠനം നടത്തി സ്വയം പേടിച്ചു കഴിയുന്നവർക്ക് ഒരു സമാധാനം കൊടുക്കണം.