അർജുൻ മനാഫ് വിഷയത്തിൽ പ്രതികരിച്ച് അഖിൽ മാരാർ.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ശരിയും തെറ്റും ചര്‍ച്ച ചെയ്യാം. യൂ ടൂബ് ചാനല്‍ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാന്‍ എനിക്ക് കഴിയില്ല. മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോള്‍ മറക്കുന്ന മനുഷ്യര്‍ ഉള്ള നാട്ടില്‍ 72 ദിവസം ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി മാറ്റി വെച്ചത് ചെറിയ കാര്യമല്ല.. കുഴിയില്‍ വീണ സുഭാഷിനെ നീ എടുത്തില്ലെങ്കില്‍ ഞാന്‍ എടുക്കും എന്ന് പറഞ്ഞ കൂട്ടുകാരന്‍ കാണിച്ച ആത്മാര്‍ത്ഥത ഭാവിയില്‍ സിനിമ ആകും എന്ന ചിന്തയില്‍ അല്ല.. ഉള്ളിലെ സത്യം സിനിമ ആയി സംഭവിച്ചതാണ്.മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാള്‍ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാര്‍ത്ഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്.. ഇനി അര്‍ജുനെ വിറ്റ് കാശാക്കിയവരെ എതിര്‍ക്കണം എന്നതാണ് ആഗ്രഹം എങ്കില്‍ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങള്‍ വിമര്‍ശിക്കുക.മനാഫിനെതിരെ നിരവധി പോസ്റ്റുകള്‍ ഞാന്‍ കണ്ടു.. പക്ഷെ ഒരാള്‍ പോലും അയാള്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല.
https://www.facebook.com/share/p/XnniZNZgBwrh9ZuR/?mibextid=WC7FNe
ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന് ലോകത്തോട് ഉറപ്പിക്കാന്‍ ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ വരുന്നത് അപകടകരമായ കാഴ്ചയാണ്. ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്.” എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.കാര്യം കാണുന്നതുവരെ കൂടെ നിര്‍ത്തുക കാര്യം കണ്ട് കഴിഞ്ഞപ്പോള്‍ വലിച്ചെറിയുക ഇതാണ് സംഭവിച്ചത് ഇത് നാളെ അവിടെയും സംഭവിക്കും പണം കിട്ടുന്നവരെ കൂട്ടമായിരിക്കും കിട്ടിക്കഴിയുമ്പോള്‍ കാണാം നമുക്ക് മനാഫ് ഇക്ക നല്ലൊരു മനുഷ്യനാണ്, താങ്കള്‍ പറഞ്ഞതാണ് കാര്യം. മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലല്ല കരുതേണ്ടത്. മനുഷ്യത്വത്തിനാണ് വില എന്നിങ്ങനെയാണ് ചിലരുടെ പ്രതികരണം.