അൻവർ വിഷയവുമായി ബന്ധപെട്ട് അഖിൽ മാരാർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ഇതാണ്,അൻവർ വിഷയത്തിൽ പ്രതികരണം ഒന്നും കണ്ടില്ലല്ലോ..? ഒരുപാട് ചോദ്യങ്ങൾ പലരായി ചോദിക്കുന്നു. അൻവർ ഇപ്പോൾ അല്ലെ പറഞ്ഞത് ഞാനിത് 3 വർഷം മുൻപ് പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ് പാർട്ടിയെ തുടർച്ചയായി അധികാരം നൽകി നശിപ്പിക്കുക. കോണ്ഗ്രെസ്സിനെ അധികാരത്തിൽ നിന്നും മാറ്റി നിർത്തി നശിപ്പിക്കുക. ഇത് ബിജെപി യുടെ ചാണക്യ ബുദ്ധിയാണ്..ആര് ഭരിച്ചാലും തങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടന്നു കിട്ടിയാൽ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ എന്ത് തോറ്റാൽ എന്ത്. ഇതാണ് മുകൾ പരപ്പിലെ രാഷ്ട്രീയം. ഇതൊന്നും തിരിച്ചറിയാതെ ജീവിതം കളയുന്ന പമ്പര വിഡ്ഢികൾ ആയ അണികൾ. അവരോട് എനിക്ക് പറയാൻ ഉള്ളത് ഇനിയും വിഡ്ഢികൾ ആവാതെ സ്വന്തം ജീവിതവും കുടുംബവും നോക്കു.
https://www.facebook.com/share/p/DNDT5QKd33GR9dLb/?
ജീവിത അനുഭവം ഉദാഹരണം ആക്കി ഞാൻ രണ്ട് കാര്യങ്ങൾ പറയാം. 2013ഇൽ സോളാർ വിഷയം കത്തി നിന്ന സമയം. കൊട്ടാരക്കരയിൽ 2 വധ ശ്രമ കേസുകളിൽ സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഒന്ന് അഖിൽ കോട്ടാത്തല എന്ന എന്നെ കൊല്ലാൻ ശ്രമിച്ചതും. ദിനേശ് മംഗലശേരി എന്ന ഡിസിസി മെമ്പറെ കൊല്ലാൻ ശ്രമിച്ചതും. സിപിഎം പാർട്ടി ഏരിയ ഓഫീസ് ആക്രമിച്ചു എന്നതായിരുന്നു കാരണം.
ഇതിൽ ഞാൻ ഉൾപ്പെടെ പല കോണ്ഗ്രെസ്സ് പ്രവർത്തകരും പ്രതികൾ ആയി. സംഭവ സ്ഥലത്ത് പോലും ഇല്ലാത്ത കോൺഗ്രസ് പ്രവർത്തകൻ പോലും പ്രതി ആയപ്പോൾ ഇതിനെല്ലാം ചുക്കാൻ പിടിച്ച എംപി യുടെ സെക്രട്ടറി ഒരു കേസിലും പ്രതി അല്ല. വളരെ സജീവമായി പാർട്ടിക്ക് വേണ്ടി ചാവാൻ നടന്ന പല യൂത്ത് കൊണ്ഗ്രെസ്സ് പ്രവർത്തകരും ഭാവിയിൽ ജാമ്യം എടുക്കാൻ പോലും ആരുമില്ലാതെ ഒറ്റയ്ക്ക് വലഞ്ഞു.
കേസുകൾ കാരണം പാസ്സ് പോർട്ട് ലഭിക്കാതെ പലരുടെയും ജീവിതം പല വഴിയിലായി. കമ്മ്യൂണിസ്റ് കോട്ടയായ ഒരു നാട്ടിൽ കമ്മ്യൂണിസ്റ്റ് നേതാക്കളോട് പോരാടിയ പല കേസുകളിൽ പാർട്ടി കൊണ്ടിട്ട, നിരവധി അക്രമങ്ങൾ നേരിടേണ്ടി വന്ന എന്നെ പോലും ചിലരുടെ നിലനിൽപ്പിനു വേണ്ടി തള്ളിക്കളഞ്ഞു. ബോധവും ബുദ്ധിയും മുന്നോട്ട് പോകാനുള്ള കഴിവും ഈശ്വര അനുഗ്രവും എന്നെ ഈ നിലയിൽ എത്തിച്ചു.
എനിക്കൊപ്പം ഉണ്ടായിരുന്ന കോൺഗ്രെസ്സിലെയും കമ്മ്യൂണിസ്റ് പാർട്ടിയിലെയും പലരുടെയും ജീവിതം പരിതാപകരമായി സിപിഎം പ്രവർത്തകർ ക്രൂരമായി ആക്രമിച്ച ദിനേശ് മംഗലശേരിയേയും എന്നെയും പാർട്ടി പിന്നീട് തിരിഞ്ഞു നോക്കിയില്ല. കോൺഗ്രസിൽ ആക്രമിക്കപെടുന്നവർ പാർട്ടിയിൽ വളരും എന്ന മുൻ അനുഭവത്തിൽ ഞങ്ങളെ രണ്ടിനെയും ഒതുക്കാൻ ആണ് എംപി ഓഫീസിൽ നിന്നും ശ്രമിച്ചതും.എംപി പലപ്പോഴും പലരുടെയും കളിപ്പാവ മാത്രമായി..
സ്വന്തമായി കാശു മുടക്കി നിയമ പോരാട്ടം നടത്തി ദിനേശ് മംഗലശേരി കേസിൽ വിജയിച്ചു. കഴിഞ്ഞ ആഴ്ച വിധി വന്നു. ഐപിസി 307 വകുപ്പിൽ ഇവർ കുറ്റക്കാരാണ് എന്ന് കോടതി കണ്ടെത്തി. ജീവ പര്യന്തം വരെ ലഭിച്ചേക്കാം. ഇതിൽ ഏറ്റവും കോമഡി ആയി തോന്നിയത് ഇവർ ജയിലിൽ പോകുമ്പോൾ സൈബർ സഖാക്കൾ നൽകിയ യാത്ര അയപ്പ് ആണ്. എന്തോ സ്വാതന്ത്ര്യ സമരം നയിച്ചു നാടിനു വേണ്ടി ജയിലിൽ പോകും പോലെ ഇവർക്ക് വേണ്ടി സാഹിത്യം രചിച്ചു വിടുന്നു.