വിഡി സതീശനെതിരെ വിമർശനവുമായി അഖിൽ മാരാർ.ചോദ്യംശരിയല്ല എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വാക്കുകൾ ഇതാണ്,സർക്കാറിനെതിരായി ഞാന്‍ ഉന്നയിക്കുന്ന വിഷയങ്ങളുടെ ഗുണം ലഭിക്കുന്നത് പ്രതിപക്ഷത്തിനാണ്. ഞാന്‍ മാത്രമല്ല, പിവി അന്‍വറായാലും മാധ്യമങ്ങളായാലും സോഷ്യല്‍മീഡിയയിലെ പലരും ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ ഗുണഭോക്താവായി വരിക ഇവിടുത്തെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമാണ്. പക്ഷെ നിർഭാഗ്യകരം എന്ന് പറയട്ടെ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും മോശം പ്രതിപക്ഷ നേതാവ് ഇന്ന് നമുക്കുള്ളതെന്നും അഖില്‍ മാരാർ പറയുന്നു.ഈ പാർട്ടിയിലുള്ള പല ആളുകളും പറഞ്ഞ അനുഭവങ്ങള്‍ കൂടിവെച്ചാണ് പറയുന്നത്. ഇദ്ദേഹത്തിനെ അവരെ മനസ്സിലാകും എന്നുള്ളതുകൊണ്ട് ആ പേരുകള്‍ ഞാന്‍ പറയുന്നില്ല. ഈ പാർട്ടിയില്‍ ഉയർന്ന് വന്ന ശക്തനായ നേതാവാണ് മാത്യു കുഴല്നാടന്. രാഷ്ട്രീയഭേദമന്യേ ബി ജെ പിക്കാർ പോലും അദ്ദേഹത്തെ പൊക്കിപ്പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മാത്യു കുഴല്നാടന് ഉന്നയിച്ച ഒരു വിഷയം ഉണ്ടായിരുന്നു. അതിലൂടെ അദ്ദേഹത്തിന് വലിയ ഗ്രാവിറ്റിയുണ്ടായിരുന്നു.
എന്നാല്‍ ഓരോരുത്തരേയും അടിപ്പണി പണിഞ്ഞ് തന്റെ രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരികയും ജനങ്ങള്‍ക്ക് വേണ്ടി സർക്കാറിനെതിരായി ഒന്നും ചെയ്യാത്ത, ആ പാർട്ടിയില്‍ തല്ലുകൊണ്ട യൂത്ത് കോണ്‍ഗ്രസുകാർക്കായി ഒന്നും ചെയ്യാത്തയാളാണെന്ന് എനിക്ക് ഒറ്റക്കാഴ്ചയില്‍ തന്നെ ബോധ്യപ്പെട്ട അവസരം ഉണ്ടായിട്ടുണ്ടെന്നും അഖില്‍ മാരാർ തുറന്ന് പറയുന്നു. ചോദ്യംശരിയല്ല എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഞാന്‍ ജർമ്മനിയില്‍ നിന്നും ദുബായ് വഴിയാണ് വരുന്നത്. ഒരു ജനപ്രതിനിധി, അല്ലെങ്കില്‍ രാഷ്ട്രീയ നേതാവ് ജനങ്ങളെ കാണുമ്പോള്‍ അവരോട് അങ്ങോട്ട് പോയി സംസാരിക്കുകയും അവർക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും വേണം. ദുബായില്‍ എത്തിയ എനിക്ക് വേണമെങ്കില്‍ പൊടി സെലിബ്രിറ്റി ചാടയൊക്കെ കാണിക്കാം. എന്നാല്‍ ഞാന്‍ അവിടെ കണ്ട എല്ലാവരുമായി സംസാരിക്കുകയാണ്.
പ്രതിപക്ഷ നേതാവും അവിടെ എയർപോർട്ടിലുണ്ട്. ഒരു പുസ്തകവും എടുത്ത് വെച്ച് ജാഡയിട്ട് അവിടെ ഇരിക്കുകയാണ്. ലാസ്റ്റാണ് അദ്ദേഹം വന്നത്. സാധാരണ ഗതിയില്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയാണ് വിമാനം എടുക്കാനാകുമ്പോള്‍ വരുന്നത്. ഇദ്ദേഹത്തിന് ഒരു അരമണിക്കൂർ മുമ്പ് അവിടെ വന്നിരുന്നാല്‍ ഒരു കുഴപ്പവും സംഭവിക്കാന്‍ പോകുന്നില്ല. മമ്മൂക്ക പോലും ഇത്ര ജാഡ കാണിക്കുമോയെന്ന് എനിക്ക് അറിയില്ല. ഇദ്ദേഹത്തെ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.
ഒരിക്കല്‍ കണ്ണൂർ എയർപോർട്ടില്‍ വെച്ച് കണ്ടപ്പോഴും ഇതേ ആറ്റിറ്റ്യൂഡായിരുന്നു. വ്യക്തിപരമായി എന്നോട് കാണിച്ച ആറ്റിറ്റ്യൂഡിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, ജനങ്ങളോട് കാണിക്കുന്ന ആറ്റിറ്റ്യൂഡിനെക്കുറിച്ചാണ്. ഇതേപോലെ മുഖ്യമന്ത്രിയായി ഇരിക്കുന്ന ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യനെ ഞാന്‍ കണ്ടിട്ടുണ്ട്. നാട്ടിലെ ഒരു കരാറുകാരന് കിട്ടേണ്ട ഫണ്ട് സിപിഎം പാരവെച്ചതുകൊണ്ട് മുടങ്ങിപ്പോയിരുന്നു. ആ പ്രശ്നം പരിഹരിക്കാന്‍ വേണ്ടി ഞാന്‍ ഉമ്മന്‍ചാണ്ടി സാറിനെ കാണാന്‍ പോയി.ഞാന്‍ എത്തുമ്പോള്‍ ഓഫീസില്‍ നിന്ന് ഇറങ്ങി ലിഫ്റ്റിന് അടുത്തേക്ക് എത്തിയിരുന്നു. ഓടിപ്പോയ ഞാന്‍ യാന്ത്രികമായി അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ചു. വെറും സാധാരണ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ എന്നോട് അദ്ദേഹം കാര്യങ്ങള്‍ അന്വേഷിക്കുകയും അത് അപ്പോള്‍ തന്നെ സൈന്‍ ചെയ്ത് സെക്രട്ടറിക്ക് കൈമാറുന്നു. അങ്ങനെ എത്ര തവണ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലും മറ്റും കണ്ടിട്ടുണ്ട്. ഇതുപോലുള്ള ഒരു നേതാവ് ഇനി ഉണ്ടാകുമോയെന്ന് നമുക്ക് തോന്നിപ്പോകുന്നത് അങ്ങനെയാണ്.അത്തരത്തില്‍ ജനങ്ങളുമായി ഇടപെടുന്ന പലനേതാക്കളുണ്ട്. എന്റെ നാട്ടിലെ എംപിയായ കൊടിക്കുന്നില്‍ സുരേഷിന്റെ കാര്യം തന്നെ എടുക്കാം. രാഷ്ട്രീയഭേദമന്യേ അദ്ദേഹം ജനങ്ങളുമായി ഇടപെടുന്നത് നമ്മള് കണ്ടിട്ടുണ്ട്. ആരും പറയുന്നത് കേള്‍ക്കില്ല, എംഎല്‍എമാരെ അടുപ്പിക്കില്ല എന്നൊക്കെ പിണറായി വിജയനെക്കുറിച്ച് നമ്മള് പറയും. ഇത് അതിനേക്കാള്‍ കഷ്ടമായിരിക്കും. പാർട്ടിയിലെ പലരും പറഞ്ഞിട്ടുള്ള കാര്യം കൂടിയാണ് ഇത്.