അഖിൽ മാരാരെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം.ജോജു ജോർജിന് വലിയ തോതിലുള്ള വിമർശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയ വ്യക്തിയായിരുന്നു അഖില്‍ മാരാർ. ഇരുവരും നേരത്തെ അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ തമ്മില്‍ വലിയ ബന്ധമില്ലെന്ന് മാത്രമല്ല, തന്റെ നമ്മർ എന്തുകൊണ്ടോ ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണെന്നും അഖില്‍ മാരാർ പറഞ്ഞിരുന്നു.പണി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി സംവിധായകന് ശാന്തിവിള ദിനേശും മുന്നോട്ട് വന്നിരിക്കുകയാണ്. പ്രതിസന്ധി വന്നപ്പോള്‍ ജോജുവിന് പിന്തുണ നല്കാന് ഒരു അഖില്‍ മാരാർ മാത്രമേ മുന്നോട്ട് വന്നുവുള്ളുവെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. തീർച്ചയായും അഖില്‍ മാരാർ അഭിനന്ദനം അർഹിക്കുന്നു. ആയിരം ശത്രുക്കള്‍ ഉണ്ടായാലും സാരമില്ല, അഖില്‍ മാരാറെപ്പോലെ ഒരു സുഹൃത്ത് ഉണ്ടായാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
പണി സിനിമയ്ക്കെതിരെ വിമർശനം ഉന്നയിച്ച ആദർശ് പറയുന്നതാകട്ടെ ഞാനും ജോജു ജോർജും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പാകരുതെന്ന ചിന്തയാണ് അഖില്‍ മാരാർക്ക് ഉള്ളതെന്നാണ്. ജോജുവിനെ പിന്തുണച്ച് അഖില്‍ മാരാറെപ്പോലുള്ളവർക്ക് രംഗത്ത് വരുമ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും മറുപടി പറയേണ്ടി വരും. എന്നാല്‍ എനിക്ക് അതിന് സമയമില്ലെന്നും ആദർശ് പറയുന്നതായും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടുന്നു.ആദർശിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മുഴുവന്‍ ഞാന്‍ നോക്കി കോണ്‍ഗ്രസിന്റെ വാർ റൂം അംഗമാണ് അദ്ദേഹം. റിപ്പോർട്ടർ ടിവിയില്‍ ജോലി ചെയ്തിട്ടുണ്ട്. മാത്രമല്ല, ചുരുളി എന്ന സിനിമ മനോഹരമായ സിനിമയാണെന്ന് റിവ്യൂ ചെയ്തിട്ടുണ്ട്. ജോജു അടക്കം അഭിനയിച്ച, എല്ലാവരും തള്ളക്ക് വിളിക്കുന്ന സിനിമയാണല്ലോ. അതൊന്നും കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ ആ സിനിമ വീട്ടില്‍ വെക്കാറില്ല.
മറ്റൊന്ന്,മാളികപ്പുറം കുട്ടികളെ കാണിക്കരുതെന്നും പറഞ്ഞ ആളാണ് ഈ ആദർശെന്നാണ് അഖില്‍ മാരാർ പറയുന്നത്. പണി കുട്ടികളെ കാണിച്ച് വഴി തെറ്റിക്കരുതെന്നാണ് ആദർശ് പറഞ്ഞിരിക്കുന്നത്. ചുരുളി നല്ല സിനിമയാണെന്നും മാളികപ്പുറം മോശം സിനിമയാണെന്നും പറഞ്ഞയാളാണ് ആദർശെന്നും അഖില്‍ മാരാർ പറയുന്നുണ്ടെന്നും തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.