ചുരുക്കം സമയം കൊണ്ടാണ് അജു വർഗീസ് എന്ന നടൻ മലയാളി മനസ്സിൽ ഇടം നേടിയത്.യുവതാര നിരയിൽ നിൽക്കുമ്പോഴും കാര്യമായി ഫാഷനിലും ട്രെന്റിലും ഫിറ്റ്നസ്സിലും ഒന്നും ശ്രദ്ധിക്കാത്ത ആളാണ് അജു. നരച്ച മുടിയും താടിയുമൊക്കെയായിട്ടാണ് അജുവിനെ കാണാറുള്ളത്. അധികവും മുണ്ടും വെള്ള ഷർട്ടുമാണ് ധരിക്കാറുള്ളത്. പാന്റ് ധരിച്ചാലും വെള്ള ഷർട്ട് മാത്രമെ ധരിക്കാറുള്ളൂ. ഫിറ്റ്നസ്സിലും താരം ശ്രദ്ധിക്കാറില്ല. ചാടിയ വയർ കുറയ്ക്കാനൊന്നും നിൽക്കാറില്ല. വയർ കെട്ടിവച്ച് താൻ അഭിനയിച്ചിട്ടുണ്ടെന്ന് അജു പറയുന്നു. എന്തുകൊണ്ടാണ് എപ്പോഴും വെള്ള ഷർട്ട് ധരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അജു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് അജു ഇക്കാര്യം പറയുന്നത്. ഒരുപാട് കൺഫ്യൂസ്ഡ് ആവാതിരിക്കാൻ വേണ്ടിയാണ് വെള്ള നിറത്തിലുള്ള ഷർട്ട് ധരിക്കുന്നതെന്നും സമയം കളയാൻ താലപര്യം ഇല്ലാത്ത ആളാണ് താനെന്നും താരം പറയുന്നു.
ഒരുപാട് കൺഫ്യൂസ്ഡ് ആവാതിരിക്കാൻ വേണ്ടിയാണ്. പല കളറുകൾ ഉണ്ടെങ്കിൽ കൺഫ്യൂഷൻ ഉണ്ടാവും. പോസിറ്റിവിറ്റ് വളരെ കുറവുള്ള ആളാണ് ഞാൻ. ഭയങ്കര ചെറ്റയാണ്. സമയം കളയാൻ താല്പര്യം ഇല്ലാത്ത ആളാണ് ഞാൻ. ഡ്രസ് ഒക്കെ തിരഞ്ഞെടുക്കാനുള്ള മടിയുടെ ഭാഗമായി കണ്ടാൽ മതി അർജുൻ പറഞ്ഞു.നായകൻ സത്യസന്ധമായി ഒരാൾ സ്വപ്‌നം കണ്ട് ആവുക എന്നുപറഞ്ഞാൽ ഞാൻ എക്‌സാംപിളായി കാണുന്നത് ടൊവിനോയെ ആണ്. ടൊവിനോയെ ഞാൻ പറയാൻ കാരണം എ ആർ എമ്മിന്റെ സെറ്റിൽ ഉണ്ടായിരുന്ന ഒരാളാണ് ഞാൻ. അയാളുടെ ഡെഡിക്കേഷൻ. അത് കാശിനോ പ്രശസ്തിക്കോ വേണ്ടിയല്ല. എല്ലാവരിൽ അത് ഉണ്ടാവില്ല, അത് എനിക്കില്ല, ടൊവിനോ പറയും.