നീണ്ട 22 വർഷങ്ങൾ, ഒടുവിൽ ആ വാർത്ത പുറത്തുവരുന്നു, സത്യമാണോ എന്ന് അറിയാതെ ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് തല അജിത്. ഒരുകാലത്ത് ശാലിനിയുടെ ഭർത്താവ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. എന്നാൽ ഇന്ന് കേരളത്തിൽ സ്വന്തമായി ഒരു മാർക്കറ്റ് ഉണ്ടാക്കിയെടുത്ത താരമാണ് അജിത്. താരം കഴിഞ്ഞ രണ്ടു വർഷങ്ങളായി സിനിമകളൊന്നും തന്നെ റിലീസ് ചെയ്തിട്ടില്ല. ഇനി വരാൻ പോകുന്ന ചിത്രം വലിമൈ ആണ്. ജനുവരി ആദ്യം റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ലോക്ക് ഡൗൺ കാരണം ചിത്രം നീട്ടുകയായിരുന്നു.

എച്ച് വിനോദാണ് വലിമൈ സംവിധാനം ചെയ്യുന്നത്. കാർത്തി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ധീരൻ എന്ന സിനിമയുടെ സംവിധായകൻ ആണ് വിനോദ്. അതേസമയം അജിത് അടുത്തതായി നായകനാകുന്ന ചിത്രമാണ് എകെ 61. വിനോദ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ബോണി കപൂർ തന്നെയാണ് ഈ സിനിമയും നിർമ്മിക്കുന്നത്. അജിത്തും വിനോദും ബോണി കപൂറും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. അതേസമയം അജിത് ഇരട്ട വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. വില്ലനായും നായകനായും അജിത് തന്നെയായിരിക്കും എത്തുക എന്നാണ് അറിയാൻ സാധിക്കുന്നത്.

അതേസമയം ഈ സിനിമയിൽ നടി ആയി തബു എത്തിയേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. അജിത്തും തബുവും 22 വർഷങ്ങൾക്ക് ശേഷം ആയിരിക്കും വീണ്ടും ഒന്നിക്കാൻ പോകുന്നത്. ഇതിനു മുൻപ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്. ഇപ്പോഴും സിനിമയിൽ സജീവമാണ് തബു.

അതേസമയം ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ പ്രകാശ് രാജ് അവതരിപ്പിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. അജിത് നായകനായ ആസൈ, രാശി, പരമശിവൻ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കാൻ പോകുന്നത്. ഈ സിനിമ എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തിൽ ഒരു ഉറപ്പും തരാൻ സാധിക്കില്ല. വർഷങ്ങൾക്ക് മുമ്പ് ഷൂട്ടിംഗ് തുടങ്ങിയ വലിമൈ ഇതുവരെ വെളിച്ചം കാണാത്തതുകൊണ്ട് ഈ സിനിമ എന്തായാലും 2025 വർഷമാകുമ്പോഴേക്കും ആണ് തല ആരാധകർ പോലും പ്രതീക്ഷിക്കുന്നത്.