റേറ്റിംഗില്‍ മുന്നില്‍ നില്ക്കുന്ന പരമ്പരയാണ് മൗനരാഗം. ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ ആഘോഷ പരിപാടികളും സീരിയല്‍ ലൊക്കേഷനില്‍ നടന്നിരുന്നു. കല്യാണി എന്ന പെണ്ണിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്. സീരിയലിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് കിരണ്‍. ഏറെ നാളത്തെ പ്രണയത്തിനുശേഷം ആണ് ഇരുവരും ഒന്നിച്ചത്.
സ്ക്രീനില്‍ ഭാര്യ ഭര്ത്താക്കന്മാരായി അഭിനയിക്കുമ്പോള്‍ ഓഫ് സ്ക്രീനില്‍ അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ ഓരോ ഫോട്ടോകള്‍ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോള്‍ നെലീഫിനൊപ്പം ചിത്രങ്ങളാണ് കല്യാണിയായി അഭിനയിക്കുന്ന ഐശ്വര്യ പങ്കുവെച്ചത്. ഒരു യഥാര്‍ത്ഥ സുഹൃത്ത് നിങ്ങള്‍ ആരാണെന്ന് അംഗീകരിക്കുന്നു. മാത്രമല്ല നിങ്ങള്‍ ആരായിരിക്കണം എന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. മഞ്ഞ സാരിയില്‍ ആയിരുന്നു ഐശ്വര്യ എത്തിയിരുന്നത്. നീല ജീന്‍സും മഞ്ഞ ടീ ഷര്‍ട്ട് ആണ് കിരണ്‍ ധരിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത് , എന്തായാലും കല്യാണിയുടെയും കിരണിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന വീഡിയോകള്‍ എല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള വീഡിയോകള്‍ താരങ്ങള്‍ അധികവും പങ്കുവയ്ക്കാറുണ്ട്.