ഞങ്ങള്‍ക്ക് ആര്‍ക്കും അങ്ങനെ ഒരു അവസരം ലഭിച്ചിട്ടില്ല; മകള്‍ക്ക് ലഭിച്ച സൗഭാഗ്യത്തെ കുറിച്ച് ഐശ്വര്യ റായ്

താര സുന്ദരി ഐശ്വര്യ റായുടെ ഏറ്റവും പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നു. ഈ മാസം 30ന് ആണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രെമോഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതിനിടെ മകള്‍ക്ക് ലഭിച്ച ഒരു സൗഭാഗ്യത്തെ കുറിച്ചാണ് ഐശ്വര്യ പറഞ്ഞത്.


മണിരത്നത്തെ കണ്ടപ്പോള്‍ ആരാധ്യക്ക് വലിയ ബഹുമാനം ആയിരുന്നെന്നും ഐശ്വര്യ പറയുന്നു. ‘അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നതിലുള്ള എന്റെ ആദരവ്, അവള്‍ക്ക് ഇപ്പോഴേ ഉണ്ടെന്ന് തോന്നുന്നു… അവള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരു ദിവസം അവള്‍ സെറ്റില്‍ വന്നപ്പോള്‍ അദ്ദേഹം അവള്‍ക്ക് ആക്ഷന്‍ പറയാന്‍ അവസരം നല്‍കിയിരുന്നു. അവളെ ഏറ്റവും കൂടുതല്‍ ആവേശം കൊള്ളിച്ചത് അതാണെന്ന് ഞാന്‍ കരുതുന്നു,’

‘സാര്‍ അത് പറയാന്‍ എനിക്ക് അവസരം തന്നു’ എന്ന മട്ടിലാണ് അവള്‍. ഞാന്‍ പറഞ്ഞു, ‘എന്റെ ദൈവമേ’ എന്ന്, ഞങ്ങള്‍ക്ക് ആര്‍ക്കും അങ്ങനെ ഒരു അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ട് അത് ഒരുപക്ഷേ ഏറ്റവും പ്രിയമുള്ള ഓര്‍മ്മയാണ്. അത് ശരിക്കും വിലപ്പെട്ടതാണ്, അവള്‍ അതിനെ വിലമതിക്കുന്നു,അവള്‍ വലുതാകുമ്പോള്‍ അത് ഏറ്റവും വിലപ്പെട്ട ഒന്നായി കാണുമെന്ന് ഞാന്‍ കരുതുന്നു. അത് ഏറ്റവും പ്രിയപ്പെട്ട ഓര്‍മയാണ്,’ ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.


മുംബൈയില്‍ മാധ്യമങ്ങളെ കാണുമ്പോഴാണ് മകള്‍ക്കുണ്ടായ സൗഭാഗ്യത്തെ കുറിച്ച് ഐശ്വര്യ സംസാരിച്ചത്. മണിരത്നം, എആര്‍ റഹ്‌മാന്‍, അഭിനേതാക്കളായ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ എന്നിവര്‍ക്കൊപ്പമാണ് ഐശ്വര്യ പരിപാടിയില്‍ പങ്കെടുത്തത്.