ഐശ്വര്യ റായിയുടെ സൗന്ദര്യ രഹസ്യം കേരളത്തിൽ നിന്നും എത്തിക്കുന്ന ഈ രഹസ്യ പ്രോഡക്റ്റ്, പ്രസവത്തിനു ശേഷം എല്ലാ മാസവും താരം ഇതാണ് ഉപയോഗിക്കുന്നത്

ഐശ്വര്യ റായി എന്ന പേരിനു പ്രത്യേകം പരിചയപ്പെടുത്തൽ ആവശ്യമില്ല. ലോക സുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ഇവർ. തമിഴ് സിനിമയുടെ ആയിരുന്നു താരം അരങ്ങേറിയത്. നമ്മുടെ ലാലേട്ടൻ ആയിരുന്നു ഐശ്വര്യറായിയുടെ ആദ്യ നായകൻ. മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലായിരുന്നു മോഹൻലാലിൻറെ നായികയായി ഐശ്വര്യ റായി എത്തിയത്. പിന്നീട് നിരവധി തമിഴ് സിനിമകളിൽ തിളങ്ങി എങ്കിലും താരം പിന്നീട് ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു.

ഇപ്പോൾ വലിയ ഒരു ഇടവേളക്ക് ശേഷം താരം തെന്നിന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. മണിരത്നം തന്നെ സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലൂടെ ആണ് താരം തിരിച്ചു വരുന്നത്. വലിയ ഒരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. തമിഴിലെ ക്ലാസിക്കുകളിൽ ഒന്നായ പൊന്നിയൻ സെൽവൻ എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. കൽക്കി കൃഷ്ണമൂർത്തി എന്ന വിഖ്യാത എഴുത്തുകാരൻ ആണ് ഈ കൃതി രചിച്ചത്. കുറേവർഷങ്ങളായി മണിരത്നം മനസ്സിൽ കൊണ്ടു നടന്ന പ്രൊജക്റ്റ് ആയിരുന്നു ഇത്. എന്നാൽ പലപ്പോഴും വലിയ ബഡ്ജറ്റ് വേണ്ടി വന്നതുകൊണ്ട് അദ്ദേഹത്തിന് ഇത് സിനിമയാക്കാൻ സാധിച്ചിരുന്നില്ല.

ഐശ്വര്യ റായി ഇപ്പോൾ ചെന്നൈയിൽ ആണ് ഉള്ളത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ഭാഗമാകും ഐശ്വര്യ. താരം കഴിഞ്ഞ ദിവസം തമിഴ് നടൻ ശരത് കുമാറിൻറെ വീട് സന്ദർശിച്ചിരുന്നു. ശരത്കുമാറിൻ്റെ മകൾ വരലക്ഷ്മി ആണ് ഈ വാർത്ത ട്വിറ്റർ വഴി പുറത്തുവിട്ടത്. ചിത്രങ്ങളിൽ അതീവ സുന്ദരി ആയിട്ടാണ് ഐശ്വര്യറായി കാണപ്പെടുന്നത്. എന്താണ് താരത്തിൻറെ സൗന്ദര്യരഹസ്യം എന്നാണ് ആരാധകർ ചോദിക്കുന്നത്. അതിനുള്ള ഉത്തരവും നമുക്ക് ഏകദേശം ലഭിച്ചു കഴിഞ്ഞു.

കേരളത്തിൽ നിന്നും എത്തിക്കുന്ന ഒരു രഹസ്യ പ്രോഡക്റ്റ് ആണ് താരം സ്ഥിരമായി ഉപയോഗിക്കുന്നത്. പ്രസവത്തിനുശേഷം എല്ലാമാസവും താരം ഇത് ഉപയോഗിക്കാറുണ്ട്. ആയുർവേദിക് സ്ലിമ്മിംഗ് ആൻഡ് ടോണിങ് പ്രോഡക്റ്റ് ആണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. കേരളത്തിൽ നിന്നുള്ള ആയുർവേദ ഉൽപ്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഐശ്വര്യ റായിക്ക് ഏറെ ഇഷ്ടമാണ് എന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്തായാലും ലോക സുന്ദരിയുടെ സൗന്ദര്യം അതുപോലെ നിലനിർത്തുന്നതിൽ കേരളത്തിനും വലിയ ഒരു പങ്കുണ്ട് എന്നതിൽ നമുക്ക് എല്ലാവർക്കും അഭിമാനിക്കാം.