എനിക്ക് ആ കാര്യം ഭയങ്കര പേടിയാണ്, വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളി ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. എങ്കിലും ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രമായിരുന്നു താരത്തിന് കരിയറിലെ വഴിത്തിരിവായി മാറിയത്. ചിത്രത്തിൽ അപർണ എന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. ഒട്ടേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു ഇത്. നിരവധി അവാർഡുകളും താരം വാരിക്കൂട്ടി.

കാണേകാണേ എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. താരമിപ്പോൾ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് അഭിനയിച്ചു വരുന്നത്. വലിയ ഒരു അനുഗ്രഹമായിട്ടാണ് ഈ ചിത്രത്തെ കാണുന്നത് എന്നാണ് കാരണം പറഞ്ഞത്. മണിരത്നത്തിൻ്റെ സിനിമ, എ ആർ റഹ്മാൻ്റെ സംഗീതം, രവിവർമ്മൻ സാറിൻറെ ക്യാമറ – ജീവിതത്തിൽ ഒരിക്കൽ പോലും ലഭിക്കുമെന്ന് വിചാരിച്ചിട്ടില്ല. വലിയ ഒരു അനുഗ്രഹമാണ് സിനിമ. ഈ കോമ്പിനേഷനിൽ അഭിനയിക്കാൻ സാധിച്ചത് തീർത്തും ഭാഗ്യമാണ് – താരം പറയുന്നു.

അടുത്തിടെ മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങളെല്ലാം തന്നെ വെളിപ്പെടുത്തിയത്. ഇതിനൊപ്പം തന്നെ താരം തനിക്ക് ഉള്ള വലിയ ഒരു പേടിയെക്കുറിച്ചും തുറന്നുപറഞ്ഞു. തനിക്ക് ഡാൻസ് ചെയ്യാൻ വലിയ പേടിയായിരുന്നു എന്നാണ് താരം പറയുന്നത്. അത് പക്ഷേ താനൊരു മോശം ഡാൻസർ ആയതുകൊണ്ടല്ല, ഒരു വലിയ സദസ്സിൻ്റെ മുൻപിൽ ഡാൻസ് ചെയ്യേണ്ടിവരുമ്പോൾ ആണ് ആ പേടി ഉള്ളത്. അതല്ലെങ്കിൽ സ്റ്റെപ്പുകൾ പെട്ടെന്ന് തരുമ്പോൾ ഒക്കെയാണ് പേടി ഉണ്ടാകാറുള്ളത്.

എന്നാൽ ഇപ്പോൾ അത്തരത്തിൽ ടെൻഷനും പേടിയും ഒന്നുമില്ല എന്നാണ് താരം പറയുന്നത്. സത്യം പറഞ്ഞാൽ ഡാൻസും പാട്ടും ഒക്കെ ഉള്ള ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. അങ്ങനെ ഒരു സിനിമയിൽ വർക്ക് ചെയ്യാൻ എനിക്ക് വലിയ ആഗ്രഹമാണ് – താരം കൂട്ടിച്ചേർത്തു. അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ച് കഴിഞ്ഞിരിക്കുന്നത്. ചിത്രം ഓൺലൈനായി റിലീസ് ചെയ്യുകയില്ല മറിച്ച് തീയേറ്ററിൽ തന്നെ ആയിരിക്കും പ്രദർശിപ്പിക്കുന്നത് എന്നാണ് താരം പറയുന്നത്.