രണ്ട് ചാണക പീസ് തരട്ടെ; അഹാനയുടെ വീഡിയോയ്ക്ക് താഴെ വന്ന കമന്റ്, ഇതിന് താരം കൊടുത്ത മറുപടി കണ്ടോ

സോഷ്യല്‍ മീഡിയ വഴി നിരന്തരം വിശേഷം പങ്കുവയ്ക്കാറുള്ള നടിയാണ് അഹാന കൃഷ്ണ. അച്ഛന് പിന്നാലെയാണ് അഹാനയും അഭിനയ ലോകത്തേക്ക് കടന്നുവന്നത്. അഹാനയുടെ കുടുംബമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സഹോദരിമാരെല്ലാം സിനിമയിലും കയറി കഴിഞ്ഞു.

ഇനി അടി എന്ന സിനിമയാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. ഇപ്പോള്‍ നടി പങ്കുവച്ചൊരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് അഹാന നല്‍കിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.

”രണ്ട് ചാണക പീസ് തരട്ടെ” എന്നായിരുന്നു അഹാനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റ്. ഇതിന് താരം കൊടുത്ത മറുപടി ഇങ്ങനെ. ‘സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാന്‍ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു മാറ്റത്തിന് വേണ്ടി, ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു… മനുഷ്യനെന്ന നിലയില്‍ ഒരാള്‍ക്ക് അല്‍പ്പം ആത്മാഭിമാനം ഉണ്ടായിരിക്കണം.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

തീര്‍ച്ചയായും ഒരുപാട് ആത്മസ്‌നേഹവും. അത്തരം അപ്രസക്തമായ, വിവേകശൂന്യമായ, വെറുപ്പുളവാക്കുന്ന, അര്‍ത്ഥശൂന്യമായ ഡയലോഗുകള്‍, പ്രത്യേകിച്ച് ഒരു പൊതുസഞ്ചയത്തില്‍ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും നിങ്ങളെത്തന്നെ വിഡ്ഢികളാക്കുകയും ചെയ്യരുത്. ശ്രദ്ധപുലര്‍ത്തുക’, എന്നാണ് അഹാന പറഞ്ഞത്.