മലയാളത്തിലെ നടിമാരുടെ ഇടയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ താരമാണ് അഹാന കൃഷ്ണകുമാർ. നടൻ കൃഷ്ണ കുമാറിന്റെ മൂത്തമകളായ അഹാനയടക്കം കുടുംബത്തിലെ എല്ലാ ആളുകളും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. തങ്ങളുടെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരിൽ എത്തിക്കുന്ന അഹാനയുടെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എന്തുകൊണ്ടാണ് അഹാന കൊറോണ വന്നിട്ടും ആരാധകരോട് അത് പറയാതിരുന്നത് എന്ന ചോദ്യമാണ് ഏവരും ഉന്നയിക്കുന്നത്.
View this post on Instagram
സൈബർ ബുള്ളിംഗ്, ലവ് ലെറ്റർ, യൂട്യൂബ് ചാനൽ തുടങ്ങി രണ്ടായിരത്തി ഇരുപതിൽ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ മുഴുവൻ ഉൾക്കൊള്ളിച്ച് അഹാന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ ആണ്. ദിവസങ്ങൾക്കു മുമ്പ് താൻ ഒരു കോവിഡ് രോഗി ആയിരുന്നു എന്ന കാര്യം അഹാന ആരാധകരുമായി പങ്കുവച്ചത്. സൈബറിടത്തിൽ സജീവസാന്നിധ്യമായ അഹാനയും സഹോദരിമാരെയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.
വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് അഹാന എന്ന നടിയെ ആരാധകർ ഏറ്റെടുത്തത്. ലൂക്കയിലെ അഹാനയുടെ കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സണ്ണി വെയിൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രമാണ് അഹാനയുടെ തായി പുറത്തിറങ്ങാനുള്ളത് കൂടാതെ നാൻസി റാണി ആണ് മറ്റൊരു ചിത്രം.