മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഹാന. ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ താരം ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും കിട്ടിയ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തത ഉള്ളതാക്കാൻ താരം ശ്രമിച്ചിട്ടുണ്ട്. പ്രശസ്ത സീരിയൽ-സിനിമ നടനായ കൃഷ്ണകുമാറിൻ്റെ മൂത്ത മകളാണ് അഹാന. മക്കളിൽ ഏറ്റവും ആദ്യം സിനിമയിൽ അരങ്ങേറിയതും അഹാന തന്നെ.
ഇപ്പോഴിതാ തൻറെ ഏറ്റവും ഇളയ സഹോദരിയും ആയുള്ള പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഹൻസിക എന്നാണ് കൃഷ്ണകുമാറിൻ്റെ ഇളയ മകളുടെ പേര്. സഹോദരിമാരിൽ അഹാനക്ക് ഏറ്റവും കൂടുതൽ അടുപ്പം ഹൻസികയോട് ആണ് എന്ന് പലതവണ ആരാധകർക്ക് വ്യക്തമായിട്ടുണ്ടാവും. സർപ്രൈസ് വളരെ ഇഷ്ടമുള്ള ആളാണ് ഹൻസു എന്നാണ് താരം പറയുന്നത്.
എന്തെങ്കിലും സർപ്രൈസ് കിട്ടുന്നത് അവൾക്ക് വളരെ സന്തോഷം ആണ്.വളരെ എക്സൈറ്റഡ് ആയിട്ടാണ് അവൾ റിയാക്ട് ചെയ്യുക. അഞ്ച് രൂപയുടെ സർപ്രൈസ് അവൾ 500 രൂപയുടെ എക്സ്പ്രഷൻ ഇടും. അനിയത്തി കുട്ടി എന്നാണ് ഹൻസികയെ അഹാന വിശേഷിപ്പിക്കുക.
ഒരു ലാപ്ടോപ്പ് ആണ് അനിയത്തിക്ക് താരം സമ്മാനമായി നൽകിയത്. ഗോൾഡൻ നിറത്തിലുള്ള ബാഡ്ജ് ബുക്ക് ആണ് താരം നൽകിയത്. എഡിറ്റിങ്ങിൽ അടക്കം വളരെ താല്പര്യമുള്ള വ്യക്തിയാണ് ഹൻസിക എന്ന് താരം പറയുന്നുണ്ട്. അതിനാൽ തന്നെ അവൾക്ക് ഈ സമ്മാനം ഏറെ പ്രയോജനപ്പെടും. എന്തായാലും ആരാധകർ ഇത് ഏറ്റെടുത്തിരിക്കുകയാണ്.