മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അഹാന കൃഷ്ണകുമാർ. നടൻ കൃഷ്ണകുമാറിൻ്റെ മകൾ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. ആദ്യചിത്രത്തിൽ തന്നെ വളരെ മികച്ച അഭിപ്രായം ആയിരുന്നു താരം സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. എന്നാൽ താരം ഇപ്പോൾ അത്യന്തം ദുഃഖകരമായ ഒരു വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്.
കൊവിഡ് കാരണം ഒരു വിയോഗം ഉണ്ടായിരിക്കുകയാണ് താരത്തിൻ്റെ കുടുംബത്തിൽ. അഹാനയുടെ അമ്മൂമ്മയുടെ സഹോദരി ആണ് ഇപ്പോൾ നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നത്. അഹാന തന്നെയാണ് ഈ വിവരം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. ഈ നടുക്കത്തിൽ എല്ലാവരും ദുഃഖം രേഖപ്പെടുത്തുകയാണ്. അപ്രതീക്ഷിതമായ ഒരു വാർത്തയാണ് ഇത് എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരത്തിനും കൊവിട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ താരം രോഗത്തെ അതിജീവിച്ച് ശക്തമായി തിരിച്ചു വരികയായിരുന്നു. എന്തായാലും ഈ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി ഇരിക്കുകയാണ് പ്രേക്ഷകസമൂഹം. ഏപ്രിൽ മാസത്തിൽ വീട്ടിൽ വന്നിരുന്ന ഒരു അതിഥിയിൽ നിന്നും ആയിരുന്നു വ്യക്തിക്ക് രോഗം പകർന്നത്. പിന്നീട് രോഗലക്ഷണങ്ങൾ കാണിച്ചപ്പോൾ ടെസ്റ്റ് ചെയ്യുകയും പോസിറ്റീവ് ആവുകയും ആയിരുന്നു.
ഏറ്റവും വിഷമകരമായ കാര്യം എന്തെന്നാൽ ഇവർ രണ്ട് വാക്സിനും സ്വീകരിച്ച വ്യക്തി ആയിരുന്നു. രണ്ടു വാക്സിനും സ്വീകരിച്ചവർ പോലും സുരക്ഷിതർ അല്ല എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. എല്ലാവരും സൂക്ഷിക്കണമെന്നും എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും അഹാന വീണ്ടും ഓർമ്മപ്പെടുത്തുന്നു. എന്തായാലും ഇവർ വാക്സിൻ കൂടി സ്വീകരിച്ച വ്യക്തിയായിരുന്നു എന്ന വാർത്ത പുറത്തുവന്നതോടെ വാക്സിൻ എത്രത്തോളം കാര്യക്ഷമമാണ് എന്ന ചോദ്യം കൂടി ഉയരുകയാണ്. വാക്സിൻ വളരെ കാര്യക്ഷമം തന്നെയാണ്. എങ്കിലും നിങ്ങൾ പൂർണ്ണ സുരക്ഷിതർ ആയി എന്ന് അർത്ഥമില്ല.