
ബാലതാരമായി സിനിമയില്‍ എത്തി ഒട്ടനവധി നായിക കഥാപാത്രങ്ങളെ വരെ അവതരിപ്പിച്ച നടിയാണ് നസ്രിയ. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു നസ്രിയ തുടക്കത്തില്‍ അഭിനയിച്ചിരുന്നത്. പിന്നീട് ദുല്‍ഖറിന്റെ നായികയായി വരെ നസ്രിയ എത്തി. വിവാഹത്തോടെയാണ് നസ്രിയ അഭിനയത്തില്‍ നിന്നും മാറി നിന്നത്. സിനിമ നടന്‍ ഫഹദ് ഫാസിലിനെ ആയിരുന്നു താരം വിവാഹം കഴിച്ചിരുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചിത്രീകരണ സമയത്ത് ആയിരുന്നു ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തിലായത്.
വിവാഹശേഷം നസ്രിയ കൂടെ എന്ന സിനിമയിലൂടെ തിരിച്ചുവന്നെങ്കിലും അഭിനയത്തില്‍ സജീവമായി എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ പൂര്‍ണ്ണമായി അഭിനയം വിട്ടു പോയി എന്നും പറയാന്‍ കഴിയില്ല. അതേസമയം താന്‍ അഭിനയിക്കുന്നതിന് ഫഹദ് എതിരല്ലെന്ന് താരം പറഞ്ഞിരുന്നു. ഇന്ന് താരതമ്പതികളുടെതായി സോഷ്യല്‍ മീഡിയയില്‍ എത്തുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് വൈറല്‍ ആവാറുണ്ട്.
ഈ അടുത്തായിരുന്നു ഫഹദിന്റെ നാല്പതാം പിറന്നാള്‍. നസ്രിയ സര്‍പ്രൈസ് ഗിഫ്റ്റ് തന്റെ പ്രിയപ്പെട്ട ഭര്‍ത്താവിനായി ഒരുക്കിയിരുന്നു. നിരവധി പേരാണ് നടന് ആശംസകള്‍ അറിയിച്ച് എത്തിയത്. അതേസമയം ഈ ദിനത്തിലും നസ്രിയയും ഫഹദും തമ്മിലുള്ള പ്രായ വ്യത്യാസം ചര്‍ച്ചയായി. നേരത്തെ ഇവരുടെ വിവാഹ സമയത്തും ഇതേക്കുറിച്ചുള്ള വലിയ ചര്‍ച്ച നടന്നിരുന്നു.
13 വയസ്സ് പ്രായ വ്യത്യാസമുണ്ട് ഇരുവരും തമ്മില്‍. ഉപ്പയും ഉമ്മയും തമ്മിലുള്ള പ്രായ വ്യത്യാസം പോലെ തന്നെയാ ഞങ്ങള്‍ തമ്മിലുള്ള എന്നായിരുന്നു നേരത്തെ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഫഹദ് മറുപടി പറഞ്ഞത്. പിറന്നാള്‍ അടിപ്പിച്ചു വന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ, വീണ്ടും ഇതേ കുറിച്ചുള്ള ചര്‍ച്ച തുടങ്ങി.
അതേസമയം ഈ ക്യൂട്ട് കപ്പിള്‍സിനെ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. 2014 ഓഗസ്റ്റ് 21 ന് ആയിരുന്നു താരങ്ങളുടെ വിവാഹം. നസ്രിയ തന്നെയാണ് ആദ്യം വിവാഹത്തെക്കുറിച്ച് പറഞ്ഞത്. എടോ തനിക്ക് എന്നെ കല്യാണം കഴിക്കാന്‍ ആകുമോ , ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഞാന്‍ നിങ്ങളെ നന്നായി നോക്കിക്കോളാം എന്നാണ് നടി പറഞ്ഞത്. ഇത് സ്വീകരിക്കുകയായിരുന്നു ഫഹദ്. പിന്നീട് പെട്ടെന്ന് തന്നെ താരങ്ങളുടെ എന്‍ഗേജ്‌മെന്റ് , വിവാഹവും കഴിഞ്ഞു.