42 വര്‍ഷങ്ങള്‍ക്ക് ശേഷം മുത്തച്ഛനെ സിനിമ കാണിക്കാന്‍ കൊണ്ടുപോകുന്ന കൊച്ചുമകന്‍; വൈറലായി വിഡിയോ

നാല്‍പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മുത്തച്ഛനെ സിനിമ കാണിക്കാന്‍ കൊണ്ടുപോകുന്ന കൊച്ചുമകന്റെ വിഡിയോ വൈറലായി. ഡോക്ടറായ ദീപക് ആണ് മുത്തച്ഛനെ സിനിമ കാണിക്കാന്‍ തീയറ്ററില്‍ എത്തിച്ചത്. ദീപക് തന്നെയാണ് ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

തലപ്പാവ് വച്ച്, വെള്ളനിറമുള്ള മുണ്ടും കുര്‍ത്തയുമണിഞ്ഞ് ചെറുപുഞ്ചിരിയോടെ മാളിലെ എസ്‌കലേറ്റര്‍ കയറി തീറ്ററില്‍ എത്തുന്ന മുത്തച്ഛനെയാണ് വിഡിയോയില്‍ കാണുന്നത്. 1980-കളിലാണ് മുത്തച്ഛന്‍ അവസാനമായി തീയറ്ററില്‍ പോയി സിനിമ കാണുന്നതെന്നും വിഡിയോയില്‍ പറയുന്നു.

ഏഴ് ലക്ഷത്തിലധികം ആളുകളാണ് വിഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ പേരക്കുട്ടിയെ പ്രശംസിച്ചുകൊണ്ട് കമന്റകള്‍ ചെയ്യുകയും ചെയ്തു.