ബോളിവുഡിലെ പ്രശസ്ത നടൻ ആണ് ആദിത്യ റോയ് കപൂർ. നിരവധി ചിത്രങ്ങളിൽ നായകനായും അല്ലാതെയും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സൽമാൻ ഖാൻ ഒപ്പമുള്ള ചിത്രീകരണ ഓർമകൾ പങ്കുവെക്കുകയാണ് ഇദ്ദേഹം. ലണ്ടൻ ഡ്രീംസ് എന്ന ചിത്രത്തിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. ലണ്ടനിലെ ഒരു ആശുപത്രിയിൽ വച്ച് ഉള്ളതായിരുന്നു രംഗം. സൽമാൻ ഖാനും, അജയ് ദേവഗൺ ഉണ്ടായിരുന്നു.
സൽമാൻ ഖാനോട് കിടക്കയിൽ കിടന്നുകൊണ്ട് ദേഷ്യപ്പെടുന്ന രംഗമായിരുന്നു. ഇത് അഭിനയം മാത്രം ആണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അത് ചെയ്യാനുള്ള ധൈര്യം ഉണ്ടാക്കിയെടുക്കണം. എത്ര വീട്ടിലേക്ക് കോൾ എടുത്തു എന്ന് തനിക്ക് അറിയില്ല. എന്തോ ഭാഗ്യത്തിന് അദ്ദേഹം കണ്ണടച്ചു. അപ്പോൾ തനിക്ക് ഇത്തിരി ധൈര്യം വന്നു. എന്നാലും കുറച്ചു ഓവർ ആയിട്ടാണ് ഡയലോഗുകൾ പറഞ്ഞത്.
ഒരു ഘട്ടത്തിൽ സൽമാൻ ഭായ് ഒരു കണ്ണ് മാത്രം തുറന്നു തന്നെ നോക്കി. എന്താണ് എന്ന് തന്നോട് ചോദിച്ചു. ആ ചോദ്യം കേട്ടപ്പോൾ താൻ പേടിച്ചുപോയി. ഉടനെ മാപ്പ് ചോദിച്ചു. എന്നാൽ അദ്ദേഹം പൊട്ടിച്ചിരിച്ചു. ഒരു നിമിഷത്തേക്ക് അദ്ദേഹം തന്നെ പേടിപ്പിച്ചു.
എന്നാൽ അതിനുശേഷം എല്ലാം ശരിയായി. താൻ കളിക്ക് വേണ്ടി ചെയ്തതാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ അഭിനയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജയ് സാറും സൽമാൻ ഭായിയും തന്നെ വളരെയധികം കംഫർട്ട് ആക്കി. പിന്നീട് എല്ലാം എളുപ്പമായി. താരം പറയുന്നു.