”ഞാനും എന്റെ മോനും”; നടന്‍ വിഷ്ണു പങ്കുവെച്ച ചിത്രത്തിന് നല്ലൊരു ക്യാപ്ഷന്‍ പറയാമോ

ബാലതാരമായി സിനിമയില്‍ എത്തിയ നടന്‍ ആണ് വിഷ്ണു. തന്റെ ആദ്യ ചിത്രത്തില്‍ താരം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വിവിധ ചിത്രങ്ങളുടെ നടനും തിരക്കഥാകൃത്തുമായി താരം അറിയപ്പെടാന്‍ തുടങ്ങി. ഇന്ന് കേരളക്കര കടന്നും വിഷ്ണുവിന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ അച്ഛന്‍ ആയതിന്റെ സന്തോഷത്തിലാണ്. ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചും നടന്‍ എത്താറുണ്ട്.

ഇപ്പോള്‍ അച്ഛന്റെയും മകന്റെയും ചിത്രമാണ് വൈറലാവുന്നത്. ചിത്രം എഡിറ്റ് ചെയ്താണ് പങ്കുവെച്ചത്. ”ഞാനും എന്റെ മോനും” എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചത്. ഇതിനൊപ്പം നല്ലയിനം ക്യാപ്ഷനുകള്‍ ക്ഷണിക്കുന്നു എന്നും നടന്‍ കുറിച്ചിട്ടുണ്ട്. ഇതോടെ ചിത്രത്തിന് താഴെ ധാരാളം ക്യാപ്ഷനും വന്നിട്ടുണ്ട്. മുമ്പും മകന്റെയും ഭാര്യയുടെ ചിത്രമെല്ലാം നടന്‍ ഷേയര്‍ ചെയ്തിരുന്നു. അന്നും പോസ്റ്റിന് നല്ല പ്രതികരണം ആണ് ലഭിച്ചത്.

ബാലതാരമായി സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ 2003 മുതല്‍ അഭിനയ രംഗത്തുണ്ട്. മമ്മൂട്ടിയ്ക്കൊപ്പം പളുങ്ക് എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചിരുന്നു. പിന്നീട് 2013ല്‍ പുറത്തിറങ്ങിയ എന്റെ വീട് അപ്പൂന്റെം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ശേഷം നിരവധി ചിത്രങ്ങളില്‍ ബാലതാരമായും വേഷമിട്ടു.

പിന്നീട് 2015 അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. തുടര്‍ന്ന് കട്ടപ്പനയിലെ ഋതിക് റോഷനില്‍ നായകനായും എത്തി. ദുല്‍ഖര്‍ നായകനായ യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിനു തിരക്കഥ രചിച്ചത് വിഷ്ണുവും ബിബിന്‍ ജോര്‍ജ്ജും കൂടിയാണ്. മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദറിലാണ് വിഷ്ണു ഒടുവില്‍ അഭിനയിച്ചത്.

അതേസമയം കോതമംഗലം സ്വദേശി ഐശ്വര്യയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ ഭാര്യ. ഐശ്വര്യ ബിടെക് വിദ്യാര്‍ഥിനി ആയിരുന്നു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിനിര്‍ത്തിയാണ് ഇവരുടെ വിവാഹ ചടങ്ങ് നടത്തിയത്. അതേസമയം പ്രണയ വിവാഹമല്ലെന്നും അറേഞ്ച് മാര്യേജ് ആണെന്നും വിഷ്ണു നേരത്തെ പറഞ്ഞിരുന്നു.