ഭരതന്‍ അങ്കിളിനോട് ലളിതച്ചേച്ചിയാണ് ഇത് പറഞ്ഞു കൊടുത്തത്; ഓര്‍മ്മകള്‍ പങ്കുവെച്ച് ഉര്‍വശി

നടി ഉര്‍വശിയും കെപിഎസി ലളിതയും തമ്മിലുള്ള ബന്ധം പ്രേക്ഷകര്‍ക്ക് നന്നായി അറിയാം. നിരവധി ചിത്രത്തില്‍ ഇവര്‍ ഒന്നിച്ച് എത്തിയിരുന്നു. ഇപ്പോള്‍ താന്‍ ഒരു സിനിമ ചിത്രീകരണത്തിനിടെ കള്ളത്തരം കാണിച്ചതും അത് കെപിഎസി ലളിത കയ്യോടെ പൊക്കി സംവിധായകന്‍ ഭരതനോട് പറഞ്ഞുകൊടുത്തതിനെ കുറിച്ചുമാണ് താരം ഉര്‍വശി ഇപ്പോള്‍ പറയുന്നത്.


ഭരതന്‍ അങ്കിളിന്റെ ലൊക്കേഷനിലാണ് സംഭവം. പ്രഭാതത്തിലെ ലൈറ്റില്‍ ചെയ്യേണ്ടതായതുകൊണ്ട്, ചില ദിവസം രാവിലെ ഷൂട്ടുണ്ടാകും. എന്നോട് രാവിലെ വരാന്‍ പറഞ്ഞു, പക്ഷേ ഞാന്‍ താമസിച്ചാവും ലൊക്കേഷനില്‍ എത്തുക. എനിക്ക് യോഗ ചെയ്യാന്‍ ഉണ്ടെന്നും അതു ചെയ്യാതിരിക്കാന്‍ പറ്റില്ല എന്നൊക്കെയാണ് ഇതിന്റെ കാരണം പറഞ്ഞത്. ഇത് അവര്‍ വിശ്വസിച്ചു. അങ്ങനെ ഇതും പറഞ്ഞ് ഞാന്‍ ലൊക്കേഷനില്‍ വൈകിയാണ് എത്താര്‍.


ഒരു ദിവസം ഭരതന്‍ അങ്കിള്‍ ലളിതച്ചേച്ചിയോട് ഇത് പറഞ്ഞപ്പോള്‍ , അതിന് യോഗ ചെയ്യാന്‍ രാവിലെ എണീറ്റാലല്ലേ നടക്കൂ, ഷൂട്ടിന് വരുമ്പൊതന്നെ ഞങ്ങളാണ് രാവിലെ വിളിച്ച് എണീപ്പിക്കുന്നതെന്നൊക്കെ ലളിതച്ചേച്ചി പറഞ്ഞുകൊടുത്തു.


പിറ്റേ ദിവസം ലോഹിതദാസ് അങ്കിളും ഭരതനങ്കിളും എന്റെ റൂമിലേയ്ക്ക് എത്തി. വാതില്‍ തുറന്നതും ഇവരെ ആണ് കണ്ടത്.   ഞാന്‍ പറഞ്ഞു എനക്കൊരു പനിയുണ്ടെന്ന്. പക്ഷേ കാര്യം മനസ്സിലാക്കിയാണല്ലോ അവര്‍ വന്നത്. എന്നോട് യോഗാഭ്യാസം കാണിച്ച് തരാനൊക്കൊ പറഞ്ഞു.

സംഭവം പിടിക്കപ്പെട്ടെന്ന് ഉറപ്പായതോടെ ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് ഞാന്‍ കുറേ നേരം അപേക്ഷിച്ചു. ആരോടും പറയില്ലെന്നും പക്ഷേ എന്റെ ഷൂട്ടിന് ഇനി മുതല്‍ നീ നേരത്തെ വരണമെന്നും അദ്ദേഹം പറഞ്ഞു. പിന്നീടങ്ങോട്ട് ഇതും പറഞ്ഞ് എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട് അദ്ദേഹം ഉള്‍വശി പറഞ്ഞു.