സീരിയലുകളിലൂടെ കടന്നുവന്ന് സിനിമയില്‍ സ്ഥാനം നേടിയ നടിയാണ് സ്വാസിക വിജയ്. നടിയെ പ്രേക്ഷകരുമായി കൂടുതല്‍ അടുപ്പിച്ച സീരിയല്‍ ആയിരുന്നു സീത. എത്രയൊക്കെ സിനിമയില്‍ അഭിനയിച്ചാലും ഇന്നും സീതയായിട്ടാണ് സ്വാസിക അറിയപ്പെടുന്നത്. സിനിമ പാരമ്പര്യം ഒന്നുമില്ലാതെ കടന്നുവന്ന സ്വാസിക തുടക്കത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. ഒരിക്കല്‍ അഭിമുഖത്തിനിടെ തനിക്ക് നായിക ആവാനുള്ള ഭംഗിയൊന്നും ഇല്ലെന്നും അവതാരിക പറഞ്ഞു. ഇപ്പോള്‍ അതേക്കുറിച്ച് വീണ്ടും പറയുകയാണ് സ്വാസിക.
തമിഴ് സിനിമ ചെയ്തിരുന്ന സമയത്ത് ഒരു ഇന്റര്‍വ്യു ചെയ്തു. അറിയപ്പെടുന്നൊരു ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ആ അവതരാക. തന്റെ മുഖത്തെ മുഖക്കുരുവായിരുന്നു അവര്‍ക്ക് പിടിക്കാതെ പോയതെന്നാണ് സ്വാസിക പറയുന്നത്. ഇന്റര്‍വ്യു കഴിഞ്ഞ് തിരിച്ചു വന്നു. ടിവിയില്‍ കണ്ടപ്പോള്‍ കാണുന്നത് ആ ആര്‍ട്ടിസ്റ്റ് പറയുന്നത്, ആ സിനിമയുടെ ഏറ്റവും വലിയ മൈനസ് എന്നത് നായികയാണെന്ന്.
മുഖം നിറച്ച് കുരുക്കളും വലിയ മൂക്കുമൊക്കെയായി നായികയ്ക്ക് വേണ്ട ഭംഗിയില്ലെന്ന് പറഞ്ഞുവെന്ന് സ്വാസിക പറയുന്നു. അതേസമയം താന്‍ പിന്നീട് അഭിനയിച്ച സിനിമകളും സീരിയലുകളുമെല്ലാം ചെയ്തത് ഈ മുഖക്കുരു വച്ചിട്ട് തന്നെയാണെന്നാണ് സ്വാസിക ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ സ്വാസിക, സീരിയലിലും സിനിമയിലും ഒരു പോലെ സജീവം ആണ് താരം. ഈ അടുത്ത് റിലീസ് ചെയ്ത ചതുരം സിനിമയിലെ നടിയുടെ കഥാപാത്രവും ശ്രദ്ധ നേടി.