തൂവാനത്തുമ്പികളിലെ ക്ലാരയെ പ്രേക്ഷകര്‍ മറന്നുകാണിലല്ലേ. ഒരുകാലത്ത് മലയാള സിനിമയില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി തിളങ്ങിയ താരം സുമലതയാണ് ആ വേഷം മനോഹരമായി ചെയ്തത്. ക്ലാര എന്ന കഥാപാത്രം മലയാളമനസില്‍ ആഴത്തില്‍ ഇറങ്ങിയിരുന്നു. ഇന്നും അതേ മനോഹാരിതയോടെയാണ് ക്ലാരയെ പ്രേക്ഷകര്‍ കാണുന്നത്.
താരം ഒരു അന്യഭാഷക്കാരിയാണെങ്കിലും മലയാളിയായിട്ട് തന്നെയായിരുന്നു പ്രേക്ഷകര്‍ ഇവരെ കണക്കാക്കിയത്. കോളേജ് കുമാരിയും വീട്ടമ്മയായും സിനിമയില്‍ അരങ്ങുതകര്‍ത്ത താരം അംബരീഷുമായുള്ള വിവാഹശേഷം കുടുംബിനിയായി കഴിയുകയായിരുന്നു.
ഇന്ന് നടി എന്നതിലുപരി ഒരു എംപിയും കൂടിയാണ് സുമലത. താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ സുമലത പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്കിടെ വൈറലായത്. സാരിയുടുത്ത് തികച്ചും രാജകീയമായാണ് സുമലത ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു വിവാഹചടങ്ങിനെത്തിയ ചിത്രങ്ങളാണ് സുമലത ആരാധകര്‍ക്കായി പങ്കുവെച്ചത്.
ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ് . ഫോട്ടോയ്ക്ക് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്. മലയാളത്തിലും മറ്റു ഭാഷകളിലും ഏറെ ആരാധകരുള്ള നടിയാണ് സുമലത. ക്ലാര എന്ന കഥാപാത്രം ചെയ്തതിന് പിന്നാലെയാണ് താരത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്.
തെന്നിന്ത്യന്‍ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന അംബരീഷായിരുന്നു സുമലതയുടെ ഭര്‍ത്താവ്. ഇവരുടെ പ്രണയ വിവാഹം ആയിരുന്നു. 1984 പുറത്തിറങ്ങിയ അഹൂതി എന്ന കന്നഡ സിനിമയില്‍ ഇവര്‍ രണ്ട് പേരും ഒരുമിച്ചാണ് അഭിനയിച്ചത്. ഇവിടെ വെച്ച് തുടങ്ങിയ പരിചയം സൗഹൃദം ആവുകയായിരുന്നു.
ശേഷം 1989 ലാണ് സുമലതയെ ഇഷ്ടമാണെന്നുള്ള കാര്യം അംബരീഷ് തുറന്ന് പറയുന്നത്. സുമലത ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലൊരു പ്രൊപ്പോസലായിരുന്നു അത്. ഇരുവരുടെയും സ്വഭാവം ഏകദേശം ഒരുപോലെ ആയിരുന്നതിനാല്‍ ഒന്നിക്കാന്‍ വേഗം സാധിച്ചുവെന്ന് നടി സൂചിപ്പിച്ചിരുന്നു.
2018 നവംബര്‍ 24 നായിരുന്നു അംബരീഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ഭര്‍ത്താവിന്റെ പാത പിന്തുടര്ന്ന് സുമലതയും രാഷ്ട്രീയത്തിലേക്ക് എത്തി.