ഒരു കാലത്ത് മലയാള സിനിമയുടെ ശാലീനസുന്ദരി എന്ന് വിശേഷിപ്പിച്ചിരുന്ന നടിയായിരുന്നു സുചിത്ര. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ചിത്രം പൂര്‍ണമായും അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. മോഹന്‍ലാല്‍ ജയറാം തുടങ്ങിയ അന്നത്തെ മുന്‍നിര നായകന്മാര്ക്കൊപ്പം തകര്‍ത്ത് അഭിനയിക്കാന്‍ സുചിത്രയ്ക്ക് കഴിഞ്ഞു. മദ്രാസ് മെയില്‍ എന്ന സിനിമയിലുടെ അരങ്ങേറ്റം കുറിച്ച താരം പിന്നാലെ നിരധി ചിത്രത്തില്‍ അഭിനയിച്ചു. മലയാള ചിത്രങ്ങള്‍ എന്നപോലെ തമിഴിലും ഏതാനും ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തില്‍ സുന്ദരിയായ നായിക ആയിരുന്നു സുചിത്ര.
വിവാഹശേഷം അമേരിക്കയില്‍ ഭര്‍ത്താവിനൊപ്പം സ്ഥിരതാമസമാക്കുകയായിരുന്നു നടി . സ്നേഹ എന്ന ഒരു മകളുമുണ്ട് സുചിത്രയ്ക്ക്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരം. ഇടയ്ക്കിടെ വേറിട്ട ചിത്രങ്ങള്‍ പങ്കുവെച്ച് തന്റെ വിശേഷം പറഞ്ഞും എത്താറുണ്ട്. താരം ഓരോ ചിത്രം പങ്കുവയ്ക്കുമ്പോഴും തിരിച്ചുവരവിനെക്കുറിച്ച് ആരാധകരും ചോദിക്കാറുണ്ട്. എന്നാല്‍ ഇതേക്കുറിച്ചൊന്നും നടി പറയാറില്ല.
ഇപ്പോഴിതാ തന്റെ പുതിയ പുതിയ ഫോട്ടോകളാണ് സൂചിത പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താരം നല്കിയ ക്യാപ്ഷന്‍ ഇങ്ങനെ , നിങ്ങളിലെ മികച്ചത് പുറത്തെടുക്കുന്നവര്ക്കൊപ്പമാണ് സമയം ചിലവഴിക്കേണ്ടത്. അല്ലാതെ നിങ്ങളിലെ മാനസിക സമ്മര്‍ദ്ദം കൂട്ടുന്നവരുടെ കൂടെയല്ല. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.
അതേസമയം പുതിയ ഫോട്ടോയ്ക്ക് താഴെയും നടിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്നുണ്ട്. അന്നും ഇന്നും സുചിത്രയുടെ സൗന്ദര്യം അങ്ങനെതന്നെ നിലനില്‍ക്കുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നു. ഇതിന്റെ രഹസ്യം എന്താണെന്നും ചിലര്‍ ചോദിക്കുന്നു. അതേസമയം പതിവുപോലെ ഇത്തവണയും സെല്‍ഫി ചിത്രമാണ് താരം പങ്കുവെച്ചത്.