മലയാള സീരിയല്‍ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ് വാനമ്പാടി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരമ്പര മറ്റ് പരമ്പരകളില്‍ നിന്നും തികച്ചും വ്യത്യസ്തമായത് തന്നെയായിരുന്നു. അതുകൊണ്ടുതന്നെ സീരിയല്‍ അവസാനിച്ചിട്ടും ഇന്നും വാനമ്പാടി ജനഹൃദയങ്ങളില്‍ തങ്ങിനില്ക്കുന്നു.
വാനമ്പാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സുചിത്ര. സീരിയലില്‍ പദ്മിനി എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചിരുന്നത്. പരമ്പരയില്‍ പിന്നണിഗായകനായ മോഹന്‍ കുമാറിന്റെ ഭാര്യയായും തംബുരു മോളുടെ അമ്മയായും വേഷമിട്ട സുചിത്ര തികച്ചും മിന്നും പ്രകടനം തന്നെയാണ് സീരിയയില്‍ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ പദ്മിനി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല.
വാനമ്പാടി അവസാനിച്ച് നാളുകള്‍ പിന്നിട്ടിട്ടും സുചിത്രയുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. അതിനിടെയാണ് സുചിത്ര റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ് മൂന്നില്‍ മത്സരാര്‍ത്ഥിയായി എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉയര്‍ന്നത്. അടുത്ത മാസം പകുതിയോടെ ആരംഭിക്കുന്ന പരിപാടിയില്‍ സുചിത്രയും എത്തുമെന്നായിരുന്നു വാര്‍ത്തകള്‍.
ഇതുമായി ബന്ധപ്പെട്ട് ആരാധകരുടെ ചോദ്യമുയര്‍ന്നപ്പോള്‍ മറുപടി നല്കി സുചിത്ര രംഗത്തെത്തിയിരുന്നു. താന്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നില്ലെന്നും ഇതെല്ലാം വ്യാജവാര്ത്തകളാണെന്നുമായിരുന്നു സുചിത്രയുടെ പ്രതികരണം. ഇത്തരം വ്യാജവാര്‍ത്തകളില്‍ ആരും വിശ്വസിക്കരുതെന്നും താരം പറഞ്ഞതോടെ സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്ന ഗോസിപ്പുകളും അവസാനിച്ചു.
സമൂഹമാധ്യമങ്ങളില്‍ സജീവമായ സുചിത്ര തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സുചിത്രയുടെ വിശേഷങ്ങളറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ ഇതെല്ലാം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ താരം സമൂഹമാധ്യമത്തില്‍ തന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.
മറ്റൊന്നുമല്ല, ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി താന്‍ ജിമ്മില്‍ പോയി തുടങ്ങിയതിന്റെ സന്തോഷമാണ് സുചിത്ര ആരാധകരുമായി പങ്കുവെച്ചത്. സുചിത്രയുടെ പുതിയ സന്തോഷത്തിന് സായ് കിരണും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. നടി മാത്രമല്ല ഒരു മികച്ച നര്‍ത്തകി കൂടിയാണ് സുചിത്ര. സ്റ്റേജ് പരിപാടികളിലെല്ലാം താരം നിറസാന്നിധ്യമാണ്.