നടി ശ്രീവിദ്യ മുല്ലച്ചേരി ഈ അടുത്തടുത്താണ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. സംവിധായകന് രാഹുലിനെയാണ് നടി വിവാഹം കഴിക്കാന്‍ പോകുന്നത്. ഇവരുടെ വിവാഹനിശ്ചയവും കഴിഞ്ഞു. ഇപ്പോഴിതാ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരങ്ങള്‍. എന്‍ഗേജ്മെന്റിനു പുറമെ ഞങ്ങളുടെ അടുത്ത സന്തോഷം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
ഹ്യുണ്ടായ് വെന്യൂ എന്‍ ലൈന്‍ ഇറക്കുന്നതിന്റെ വിശേഷങ്ങളായിരുന്നു വീഡിയോയിലൂടെ കാണിച്ചത്. എനിക്കേറെ സ്പെഷലായ ദിവസമാണ്. ഞങ്ങള്‍ പുതിയ വണ്ടി ഇറക്കുകയാണ്. അങ്ങനെയല്ല ചിന്നൂന്റെ ഹാര്‍ഡ് വര്‍ക്കില്‍ ചിന്നു ഉണ്ടാക്കിയ പൈസ കൊണ്ട് മേടിക്കുന്നതാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇനി എന്റേത് നിന്റേത് എന്നുണ്ടോയെന്ന് ശ്രീവിദ്യ ചോദിച്ചപ്പോള്‍ അങ്ങനെയല്ല ഭയങ്കര പ്രൗഡായത് കൊണ്ട് പറഞ്ഞതാണെന്നായിരുന്നു രാഹുലിന്റെ മറുപടി.
ഈ സന്തോഷ നിമിഷത്തില്‍ വീട്ടുകാര്‍ ഇല്ലാത്തതിന്റെ സങ്കടം താരങ്ങള്‍ പറഞ്ഞു, സാരമില്ല അവരെ വണ്ടി കൊണ്ടുപേയി കാണിക്കാമെന്നായിരുന്നു ശ്രീ പറഞ്ഞത്. അതേസമയം എടുത്ത വണ്ടിയുടെ നമ്പറില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞ താരങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ ഇനി കൂടെ ഈ വണ്ടി ഉണ്ടാവും എന്നും പറഞ്ഞു.
View this post on Instagram
താന്‍ ഇപ്പോഴാണ് വണ്ടി കാണുന്നതെന്ന പറഞ്ഞ ശ്രീവിദ്യ രാഹുലിനെ കൂട്ടി കാറിലേക്ക് കയറി. ഹാപ്പിയായില്ലെ എന്നും രാഹുല്‍ ശ്രീവിദ്യയോട് ചോദിക്കുന്നുണ്ട് . എന്തായാലും താരങ്ങളുടെ പുതിയ സന്തോഷത്തിലും ആരാധകര്‍ പങ്കുചേര്‍ന്നിരിക്കുകയാണ് .