മകളുടെയും ഭര്‍ത്താവിന്റെയും വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാവാറുള്ള നടിയാണ് ശിവദ. അമ്മയായതിന് ശേഷമാണ് നടി സോഷ്യല്‍ മീഡിയയിയല്‍ നിറസാന്നിധ്യമായത്. മകളുടെ ചിത്രവും ഭര്‍ത്താവിന്റെ ചിത്രമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് താരം.
ഇപ്പോള്‍ അമ്മ ആയതിനെക്കുറിച്ചും, ആ സമയത്ത് താന്‍ അനുഭവിച്ച മാതൃത്വത്തെക്കുറിച്ചെല്ലാം പറഞ്ഞിരിക്കുകയാണ് ശിവദ. ഗര്‍ഭകാലത്തെ തന്റെ ഓരോ വിശേഷവും നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. പ്രസവസമയത്ത് ഭര്‍ത്താവ് മുരളി ഒപ്പം തന്നെ ഉണ്ടിയിരുന്നു.
മറ്റു തിരക്കുകള്‍ എല്ലാം ഒഴിഞ്ഞ് സമാധാനത്തോടെയാണ് ശിവദ അമ്മയാകാനായി തയ്യാറെടുത്തത്. ചെന്നൈയിലുള്ളപ്പോഴാണ് ആ സന്തോഷ വാര്‍ത്ത എത്തുന്നത്. എന്നാല്‍ ഭര്‍ത്താവിന് ഈ സമയത്ത് വിദേശത്തേക്ക് പോവണ്ടതിനാല്‍ ഗര്‍ഭകാലത്തിന്റെ ആദ്യ കാലങ്ങളിലെല്ലാം ശിവദ തനിച്ചായിരുന്നു. സംഭവം വലിയ സന്തോഷമാണെങ്കിലും മൂന്ന് മാസം കഴിഞ്ഞ് വീട്ടില്‍ അറിയിച്ചാല്‍ മതിയെന്നായിരുന്നു ഞങ്ങളുടെ തീരുമാനം.
ജനിക്കുന്നത് ആണ്‍കുട്ടിയായാലും പെണ്‍കുട്ടി ആയാലും നല്ല ആരോഗ്യമുള്ള കുഞ്ഞായിരിക്കണം എന്ന ഒരു ആഗ്രഹമെ ഉണ്ടായിരുന്നുള്ളു. എനിക്ക് വേദന വന്നത് മുതല്‍ പ്രസവസമയം വരെ മുരളി ഒപ്പമുണ്ടായിരുന്നു. ഇപ്പോഴും ഓര്‍ക്കുന്നു. കുഞ്ഞ് പുറത്തേക്ക് വരാന്‍ തയ്യാറായി. കുഞ്ഞിന്റെ തല കാണുന്നുണ്ട്. നന്നായി പുഷ് ചെയ്യൂ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അതുവരെ എന്റെ സൈഡില്‍ നിന്ന് എന്നെ ആശ്വസിപ്പിച്ച മുരളി പിന്നീട് വാവയെ കാണാനുള്ള തിരക്കിലായി.
ആ സന്തോഷം അറിയുന്നത് മുരളിയുടെ മുഖം കണ്ടാണ്. പൊക്കിള്‍കൊടി പോലും മുറിക്കുന്നതിന് മുന്‍പേ മുരളി കുഞ്ഞിനെ വാങ്ങി എന്റെ നേരെ നീട്ടി. ഞാനവളുടെ നെറുകയില്‍ ഉമ്മ വച്ചു. അതുവരെ നന്നായി കരഞ്ഞ് കൊണ്ടിരുന്ന കുഞ്ഞ് പെട്ടെന്ന് തന്നെ കരച്ചില്‍ നിര്‍ത്തി. മാതൃത്വത്തിന്റെ ഫീല്‍ എന്നൊക്കെ പറയുന്നത് ഞാന്‍ അറിഞ്ഞു. മോളാണ് എന്ന് കേട്ടപ്പോള്‍ ആ വാക്കിന് ഇത്രയും മധുരം മനസിന് പകരാന്‍ കഴിയുമെന്ന് ഞാനോര്‍ത്തു. ശിവദ പറയുന്നു.