ചര്‍മ രോഗ ചികിത്സയ്ക്ക് വേണ്ടിയല്ല പോയത് ; ശരിക്കും സാമന്ത യുഎസ്സിലേക്ക് പോയത് എന്തിനെന്ന് അറിയുമോ

ഈ അടുത്ത് ആയിരുന്നു നടി സാമന്ത ചര്‍മ രോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടി യുഎസ്സിലേക്ക് പോയി എന്ന തരത്തിലുള്ള വാര്‍ത്ത വന്നത്. വാര്‍ത്ത കാട്ടുതീപോലെയാണ് പടര്‍ന്നത്. സമാന്തയുടെ സ്‌കിനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, ഇതോടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നടി പൊതുപരിപാടികളില്‍ നിന്നടക്കം മാറി നിന്നെന്ന തരത്തിലുള്ള വാര്‍ത്തയും പുറത്തുവന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സാമന്തയുടെ മാനേജര്‍. താരം സമാന്ത യുഎസ്സിലേക്ക് പോയി എന്നത് സത്യമാണ്, പക്ഷെ അത് ചികിത്സയ്ക്ക് വേണ്ടിയല്ലെന്ന് മാനേജര്‍ പറയുന്നു.


പുതിയ വെബ് സീരീസായ സ്റ്റിഡെലിലെ കഥാപാത്രത്തിന് വേണ്ടിയുള്ള പരിശീലനത്തിനാണ് സാമന്ത യുഎസ്സിലേക്ക് പോയത്. കഥാപാത്രത്തിന് വേണ്ടി കഠിനമായ പരിശീലനം ആവശ്യമാണ്. കൃത്യമായ ഫിറ്റ്നസ്സും ജീവിത ശൈലിയും പിന്തുടര്‍ന്ന് പരിശീലനം നടത്തേണ്ടതുണ്ട്. ഹോളിവുഡ് താരങ്ങളെ ട്രെയിന്‍ ചെയ്യിപ്പിയ്ക്കുന്ന ഫിറ്റനസ്സ് ട്രെയിനേഴ്സ് ആണ് സമാന്തയെയും ട്രെയിന്‍ ചെയ്യിപ്പിയ്ക്കുന്നത് മാനേജര്‍ വ്യക്തമാക്കി.

റൂസ്സോ ബ്രദേഴ്സ് പരമ്പരയുടെ ഇന്ത്യന്‍ പതിപ്പ് ആണ് സ്റ്റിഡെല്‍. വരുണ്‍ ധവാനും സമാന്തയുമാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങള്‍.

രാജ് നിന്ദിമോറും കൃഷ്ണ ഡികെയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് സമാന്ത ചെയ്യുന്നത്. പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡെണും ആയിരുന്നു ഹോളിവുഡ് പതിപ്പ് ചെയ്തത്.