ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയില്‍ ലളിതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നടി സബീറ്റ ജോര്‍ജ് എത്തുന്നത്. ആദ്യ കഥാപാത്രത്തിലൂടെ തന്നെ താരം ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയിലും സജീവമാണ് സബീറ്റ . ഈ അടുത്തായിരുന്നു സബീറ്റയുടെ അച്ഛന്റെ മരണം. ഇപ്പോള്‍ പിതാവിന്റെ വിയോഗം കഴിഞ്ഞ് 30 ദിവസം കഴിഞ്ഞതിനെക്കുറിച്ചാണ് സബീറ്റ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അച്ചന് ഈ കൈ വിട്ടു എന്നെ തനിച്ചാക്കി പോയിട്ടു ഇന്ന് മുപ്പതു ദിവസം. മനസ്സിന്റെ ഭാരം കുറക്കാന്‍ പലതും ചൈയ്യുന്നു. എങ്കിലും ഈ വിങ്ങല്‍ കുറയുന്നില്ലല്ലോ ഡാഡി. ഇന്നേക്ക് 30 ദിവസമായി. ഇനിയൊരിക്കലും ജീവിതം പഴയത് പോലെയാവില്ലല്ലോ, മിസ് യൂ ഡാഡി എന്നുമായിരുന്നു സബീറ്റ കുറിച്ചത്. ചിരിച്ച് നില്ക്കുന്ന അപ്പച്ചന്റെ ഫോട്ടോയും സബീറ്റ പോസ്റ്റ് ചെയ്തിരുന്നു.
എനിക്കറിയാം അച്ഛന് എന്റെ മൂത്ത് മകന് മാക്സിനൊപ്പം ചേരുന്നതില്‍ സന്തോഷവാനായിരിയ്ക്കും. കൊച്ചുമകനും അപ്പൂപ്പനും അവിടെ സുന്ദരമായ മറ്റൊരു ലോകമുണ്ടാവും. ഞാനും നിങ്ങളുടെ അടുത്ത് എത്തുന്നത് വരെ എന്നെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുകയെന്നായിരുന്നു നേരത്തെ താരം കുറിച്ചത്. മകന്റെ അപ്രതീക്ഷിത വിയോഗത്തെ അതിജീവിച്ചതിനെക്കുറിച്ച് നേരത്തെ താരം തുറന്നുപറഞ്ഞിരുന്നു. അപ്പച്ചനും മകനും ഒന്നിച്ചുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം സ്ക്രീനില്‍ വന്ന് നിമിഷനേരം കൊണ്ടാണ് ചക്കപ്പഴം ഹിറ്റായി മാറിയത്. വേറിട്ട അവതരണ രീതിയാണ് ചക്കപ്പഴത്തിന്റെ വിജയത്തിന് പിന്നിലും. പൈങ്കിളിയും സുമയുമെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക മനസില്‍ ഇടം നേടിയത്.