കറുത്തമുത്ത് എന്ന പരമ്പര മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. വന്‍ ഹിറ്റായിരുന്നു സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇതിലെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകമനസ്സില്‍ അതേപടി കിടപ്പുണ്ട്. സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായ നായിക കഥാപാത്രത്തെ ഒരുക്കി കൊണ്ടായിരുന്നു കറുത്തമുത്ത് പ്രേക്ഷകരിലേക്ക് എത്തിയത്.
ഇതില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു നടിയാണ് റിനി രാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി റിനി ഇടയ്ക്കിടെ സ്റ്റാര്‍ മജിക്കിലും എത്താറുണ്ട്. സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. പൊതുവെ ഒരു സൈലന്റ് ആയ പ്രകൃതമാണ് റിനിയു തെ്. വേദിയില്‍ വെച്ച് അധികം സംസാരിക്കാറൊന്നും ഇല്ല.
ഇപ്പോഴിതാ നടി റിനി രാജ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. അല്പം സാഹസികത നിറഞ്ഞ ചിത്രങ്ങളാണ് റിനി രാജ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.
പാമ്പിനെയും ഓന്തിനെയും എല്ലാം ശരീരത്തില്‍ കയറ്റിയാണ് റിനി രാജിന്റെ പോസ്. ഒരു പേടിയും ഇല്ലാതെയാണ് പാമ്പ് കൈയില്‍ ചുറ്റി ഇരിക്കുമ്പോഴും നടി റിനി രാജ് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. ‘ചാള്‍സ് ശോഭരാജില്‍ പോലും ഇത്ര ധൈര്യം കണ്ടിട്ടില്ല’ എന്നായിരുന്നു ഒരാളുടെ കമന്റ്. റിനിക്ക് പേടിയില്ലെന്ന് കാണിക്കുന്നെങ്കിലും മുഖത്ത് ചെറിയ പേടിയുണ്ട് എന്ന് മറ്റൊരാള്‍ പറയുന്നുണ്ട്. വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.