ഇവന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ അനുമതി ലഭിച്ചത് വലിയ കാര്യമാണ് ; രസ്‌ന കുടുംബ വിശേഷം പങ്കുവെച്ച്

പാരിജാതം എന്ന പരമ്പരയിലൂടെ പ്രേക്ഷകമനസില്‍ സ്ഥാനം പിടിച്ച നടിയാണ് രസ്‌ന. സീമ, അരുണ, എന്നിങ്ങനെ ഇരട്ട കഥാപാത്രങ്ങള്‍ ആണ് താരം ഈ സീരിയലില്‍ ചെയ്തത്. മികച്ച പരമ്പര തന്നെയായിരുന്നു ഇത്. ഇതിന് പിന്നാലെ നടി സ്‌ക്രീനില്‍ സജീവം ആവുകയായിരുന്നു. എന്നാല്‍ വിവാഹ ശേഷം താരം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

നടിയുടെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്ത അപ്രതീക്ഷിതമായാണ് പ്രേക്ഷകര്‍ അറിയുന്നത്. പിന്നീട് കുറച്ച് കാലം കഴിഞ്ഞ് നടി സോഷ്യല്‍മീഡിയയിലും സജീവം ആവുകയായിരുന്നു. ഇപ്പോള്‍ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം. ഇപ്പോള്‍ തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷം ആണ് പങ്കുവെച്ചത്. രസ്‌നയുടെ സഹോദരി നീനു ആണ് ചിത്രം പങ്കുവെച്ചത്.

രസ്‌നയുടെ രണ്ടാമത്തെ മകന്‍ വിഘ്‌നേഷിന്റെ പിറന്നാള്‍ ചിത്രമാണ് താരം പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. എന്റെ കുഞ്ഞ് ചെക്കന്‍ രണ്ട് വയസ് പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോള്‍ ഇവന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ അനുമതി ലഭിച്ചത് വലിയ കാര്യമാണ് എന്ന് കുറിച്ചു കൊണ്ടാണ് വിഘ്‌നേഷിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം കുഞ്ഞിന്റെ മുഖം വ്യക്തമാവുന്നില്ല. നീനുവിന്റെ തോളില്‍ കിടക്കുന്ന കുട്ടിയുടെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ആരാധകരും കുഞ്ഞ് വിഘ്‌നേഷിന് പിറന്നാള്‍ ആശംസ നേര്‍ന്നു.

ഇനി രസ്‌ന അഭിനയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരത്തിന്റെ സഹോദരി നീനു ഇന്നും പ്രേക്ഷകര്‍ക്കിടെ സജീവം ആയി തന്നെ ഉണ്ട്. നീനുവിന്റെ ആദ്യ സീരിയല്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. സത്യ എന്ന പെണ്‍കുട്ടിയിലൂടെയാണ് മെര്‍ഷീന എന്ന നീനു ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ മറ്റു റിയാലിറ്റി ഷോയിലും താരം എത്തിയിരുന്നു. നീനു ഇനിയും സ്‌ക്രീനില്‍ ഉണ്ടാവും എന്നതില്‍ സംശയം ഇല്ല.