ഒരു കാലത്ത് അഭിനയ രംഗത്ത് തിളങ്ങി നിന്ന നടിയാണ് രംഭ. 100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് താരം. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി സിനിമകള്‍ കൂടാതെ ഭോജ്പുരി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് രംഭ. ഇപ്പോള്‍ അഭിനയരംഗത്ത് ഇല്ലെങ്കിലും ഇടയ്ക്കിടെ നടിയുടെ വിശേഷം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്.
ഇപ്പോള്‍ ഒരു സങ്കടകരമായ വാര്‍ത്തയാണ് രംഭ പങ്കുവെച്ചത്. താന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു എന്ന ദുഃഖകരമായ വാര്‍ത്തയാണ് നടി അറിയിച്ചത്. അപകട സമയത്ത് തന്റെ മക്കളും ഒപ്പം ഉണ്ടായിരുന്നു, എന്നാല്‍ വലിയ പരിക്കുകള്‍ ഒന്നുമില്ലാതെ രക്ഷപ്പെട്ടു എന്നും നടി അറിയിച്ചു.
സ്കൂളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞങ്ങളുടെ കാറിനെ മറ്റൊരു കാര്‍ ഇടിച്ചു. ഞാനും കുട്ടികളും മുത്തശ്ശിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, എന്റെ കുഞ്ഞ് സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശം ദിവസവും മോശം സമയവും. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കൂ. നിങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്ക് വലിയ കാര്യമാണ് എന്നും രംഭ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. കാനഡയില്‍ വെച്ച് അപകടത്തില്‍ പെട്ട കാറിന്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
ഇതറിഞ്ഞതോടെ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. പോസ്റ്റിനു താഴെ രംഭയെ ആശ്വസിപ്പിച്ച് ആരാധകരും എത്തി. നടി മീരയും രംഭയെ ആശ്വസിപ്പിച്ചുകൊണ്ട് കമന്റ് ചെയ്തു.