ഈ അടുത്ത് ഒരു അഭിമുഖത്തിനിടെ നടി നിഖില വിമല്‍ പറഞ്ഞ ചില വാക്കുകള്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ലെന്നും താന്‍ എല്ലാത്തിനെ കഴിക്കും എന്ന് നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ എത്തിയിരുന്നു.
ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് . ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ടെന്ന് എം ടി രമേശ് പറഞ്ഞു. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംഘടിപ്പിച്ച ‘കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ ?’എന്ന ജനജഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം ടി രമേശ്.
നിഖിലയുടെ പുതിയ ചിത്രമായ ജോ ആന്‍ഡ് ജോ ന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് തന്റെ നിലപാട് നടി അറിയിച്ചത്.
‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’ എന്നാണ് നിഖില പറഞ്ഞത്.