ഇത് പാപ്പന്റെ മകള്‍ തന്നെയോ; നീത പിള്ളയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറലാവുന്നു

പാപ്പന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നീത പിള്ള. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായിട്ടാണ് താരമെത്തിയത്. ഇപ്പോഴിതാ നടിയുടെ കിടിലന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ട്രഡീഷണല്‍ ലുക്കിലെത്തിയപ്പോള്‍ നീതയ്ക്ക് എന്തൊരു മാറ്റമാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

 

View this post on Instagram

 

A post shared by Neeta Pillai 🎥🎬 (@neeta.pillai)

ഇളം പച്ച നിറത്തിലുള്ള ലെഹങ്കയും ചേരുന്ന ആഭരണങ്ങളുമണിഞ്ഞ് നീതയുടെ ഫോട്ടോ ഷൂട്ട്. സാധിക വേണുഗോപാല്‍, നൈല ഉഷ തുടങ്ങി നിരവധി പേരാണ് നീതയുടെ ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയത്.


അമേരിക്കയിലെ ലുയിസിയാന സര്‍വ്വകലാശാല വിദ്യാര്‍ഥിയായ നീത 2015ല്‍ ഹൂസ്റ്റണില്‍ നടന്ന മിസ് ബോളിവുഡ് പേജന്റിലെ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയിരുന്നു. കേരളത്തില്‍ എറണാകുളമാണ് നീതയുടെ സ്വദേശം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേയ്ക്ക് കടന്നു.
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പനിലെ താരത്തിന്റെ കഥാപാത്രം ശ്രദ്ധ നേടി.


എബ്രഹാം മാത്യു മാത്തന്‍ എന്ന ഐ.പി.എസ് കേഡര്‍ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. പ്രശസ്ത റേഡിയോ ജോക്കിയും കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.