ദിലീപ് ചിത്രം ഇഷ്ടത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് നവ്യനായര്‍. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല നവ്യയ്ക്ക്, നന്ദനം, കല്യാണരാമന്, മഴത്തുള്ളി കിലുക്കം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നവ്യയ്ക്ക് സാധിച്ചു. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറിനിന്ന നവ്യ ഒരുത്തി എന്ന സിനിമയിലൂടെ തിരിച്ചു വന്നിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ മിനിസ്ക്രീനിലും എത്താറുണ്ട്. ഇപ്പോള്‍ താരത്തിന്റെ കിടിലന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സെറ്റ് സാരി അണിഞ്ഞാണ് നടി പുതിയ ചിത്രങ്ങളില്‍ എത്തിയത്. താന്‍ ധരിച്ച സാരിയിലെ പ്രത്യേകതകളെക്കുറിച്ചും നവ്യ പറയുന്നുണ്ട്. സ്പെഷ്യലായി ഡിസൈന്‍ ചെയ്ത സാരി ധരിച്ചാണ് നവ്യ ചിത്രങ്ങള്‍ക്കായി പോസ്റ്റ് ചെയ്തത്. നവ്യയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകും.
അതേസമയം ഈ അടുത്ത് റിയാലിറ്റി ഷോകളില്‍ അതിഥിയായി നവ്യ എത്തിയിരുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സിനിമയില്‍ സജീവമാകുമെന്ന് താരം അറിയിച്ചിരുന്നു.
സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടിയുടെ വിവാഹം. വിവാഹ ശേഷം ചിത്രങ്ങളില്‍ ഒന്നും താരത്തെ കണ്ടില്ല. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം നൃത്തങ്ങളിലൂടെയും അവതാരകയായും നവ്യ വീണ്ടും പ്രേക്ഷകരിക്കേ് എത്തി. അഭിനയത്തിന് പുറമെ ഒരു നര്‍ത്തകി കൂടിയാണ് താരം. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തില്‍ കലാതിലകപട്ടം നേടിയിട്ടുണ്ട്. തന്റെ നന്ദനം എന്ന ഒറ്റ ചിത്രം മതി നടിയെ ഓര്‍ക്കാന്‍ അത്രയ്ക്കും മികച്ച ചിത്രം ആയിരുന്നു ഇത്.