കേരളത്തില്‍ നിറയെ ആരാധകരുള്ള നടിയാണ് മുക്ത. മലയാളത്തില്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ച് പിന്നീട് അന്യഭാഷയിലേക്ക് പോവുകയായിരുന്നു മുക്ത. ഇന്ന് അഭിനയത്തില്‍ നിന്നും താല്കാലികമായി ഇടവേളയെടുത്ത് കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ് താരം. ഇപ്പോള്‍ കുടുംബവുമൊത്ത് എറണാകുളത്താണ് നടി താമസിക്കുന്നത്.
ഇതിനിടെ സോഷ്യല്‍ മീഡിയ വഴി തന്റെ കുഞ്ഞു വിശേഷം പോലും നടി പങ്കുവെയ്ക്കാറുണ്ട്. ഏറ്റവും ഒടുവില്‍ മകളെക്കുറിച്ചുള്ള വിശേഷം ആണ് മുക്ത പങ്കുവെച്ചത്. ഇപ്പോള്‍ മകളുടെ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഡാന്‍സ് സീസണ് ഫോറിലാണ് മുക്തയുടെ മകള്‍ എത്തിയത്. അച്ഛന്റെ പെങ്ങളായ (കൊച്ചമ്മ) റിമി ടോമിയ്ക്കൊപ്പമാണ് കണ്മണിയുടെ ബാര്‍ബി ഗേള്‍ പാട്ടിനൊപ്പമുള്ള ഡാന്‍സ്. ഇതിനിടെ റിമിയുടെ ഡാന്‍സും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഇവര്‍ക്ക് ഇടയ്ക്ക് സ്റ്റെപ്പ് കാണിച്ച് കൊടുക്കുന്നതെല്ലാം റിമിയാണ്, ഇതും വീഡിയോയില്‍ കാണാം.
ഇതിനോടകം ഡാന്‍സിന്റെ ഒന്നിലധികം വീഡിയോകളും ഫോട്ടോകളും മുക്ത പങ്കുവച്ചിട്ടുണ്ട്. ഒപ്പം വളരെ അധികം സന്തോഷം നല്കിയ നിമിഷമാണെന്നും, തങ്ങള്‍ അനുഗ്രഹീതരാണെന്നും മുക്ത പറയുന്നു.
2015 ലാണ് മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹം നടന്നത്. വിവാഹ ശേഷം എറണാകുളത്താണ് മുക്തയും ഭര്‍ത്താവും മകളും താമസിക്കുന്നത്. തന്റെ ഫ്ളാറ്റ് ഒരു പൂന്തോട്ടം ആക്കിയതെല്ലാം മുക്ത വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.